We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
12/09/2023
ഒണ്ടയങ്ങാടി : ഒണ്ടയങ്ങാടി സെന്‍റ് മാർട്ടിൻസ് എൽ പി സ്കൂളിനായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി പുതിയതായി നിർമിച്ച ഹൈടെക് വിദ്യാലയക്കെട്ടിടം മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കെതിരെ പിന്തിരിഞ്ഞു നിൽക്കാതെ അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സമൂഹത്തിനു കഴിയണമെന്ന് ഉദ്ഘാടനവേളയിൽ പിതാവ് ഓർമപ്പെടുത്തി. സുവർണ ജൂബിലി വർഷത്തിൽ ഈ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കനുസരിച്ചു നിർമിച്ച വിദ്യാലയത്തിൻ്റെ ഉദ്ഘാടനസമ്മേളനത്തിന്
മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. എം. എം ഗണേശൻ ലൈബ്രറിയുടെയും മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ സ്മാർട്ട് ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി. സി . കെ രത്നവല്ലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി. ടി. എ പ്രസിഡന്‍റ് ശ്രീ കെ ബാലചന്ദ്രൻ, പ്രധാനാധ്യാപകൻ ശ്രീ. വർക്കി എൻ. എം, പൂർവ അധ്യാപക പ്രതിനിധികൾ, മുൻ മാനേജർമാരായ ഫാ. ജോസ് കളപ്പുര, ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരാവുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.