We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
23/06/2023
കാക്കനാട്: കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയർന്നുവരേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ചു നടത്തപ്പെട്ട സീറോമലബാർ മാതൃവേദിയുടെ ഇന്റർനാഷണൽ സെനറ്റ് മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിൻ്റെ ചുവരെഴുത്തുകൾ അമ്മമാർ മനസ്സിലാക്കണമെന്നും പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ജാഗ്രതയോടെ ജീവിക്കണമെന്നും ശക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാർ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃവേദി പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ജനറൽ സെക്രട്ടറി ആൻസി ചേന്നോത്ത്, സൗമ്യ സേവ്യർ എന്നിവർ പ്രസംഗിച്ചു. മണിപ്പൂർ ജനത അനുഭവിക്കുന്ന പീഡനങ്ങളെ സമ്മേളനം അപലപിക്കുകയും, മരണമടഞ്ഞവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും, ഭവനവും മറ്റ് വസ്തുവകകളും ഇല്ലാതാവുകയും ചെയ്തവരുടെ വേദനയിൽ അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ആനിമേറ്റർ സി. ജീസ്സ സിഎംസി, ഗ്രേസി ജോസഫ്, ഡിംബിൾ ജോസ്, ഷീജ ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 24 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുത്തു.