So you can give your best WITHOUT CHANGE
ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററിൽ താത്കാലിക നിയമനം
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്ററുകളിൽ അഡീഷനൽ ഫാക്കൽറ്റിയെ താൽക്കാലികമായി നിയമിക്കുന്നു. അയൽക്കൂട്ട അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അപേക്ഷിക്കാം. യോഗ്യത: എംഎസ്ഡബ്ല്യു/ എംബിഎ (എച്ച്ആർ)/ എംഎ സോഷ്യോളജി/ ഡവലപ്മെന്റ് സ്റ്റഡീസ്. 3 വർഷ പരിചയം വേണം. പ്രായപരിധി: 40. ജനുവരി 21നകം അപേക്ഷിക്കണം. വിലാസം: ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, ബിഎസ്എൻഎൽ ഭവൻ, മൂന്നാം നില, കണ്ണൂർ-670 002. അപേക്ഷാ ഫോം സിഡിഎസുകളിലും www.kudumbashree.org ലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0497-2702080.
IIMK യിൽ അസോഷ്യേറ്റ് & കോഓർഡിനേറ്റർ ഒഴിവുകൾ
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഗെസ്റ്റ് സർവീസ് അസോഷ്യേറ്റ് ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 7 വരെ. യോഗ്യത: ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ബിരുദം, 3 വർഷ പരിചയം. കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം. പ്രായപരിധി: 35. ശമ്പളം: 24,300,.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വെറ്ററിനറി കെയർ കോഓർഡിനേറ്റർ ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 30 വരെ. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഡിപ്ലോമ ഇൻ അനിമൽ കെയർ വെറ്ററിനറി സർവീസസ്, 3 വർഷ പരിചയം. ഇംഗ്ലിഷ്/ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം. പ്രായപരിധി : 55.
കൂടുതൽ വിവരങ്ങൾ https://iimk.ac.in എന്ന വെബ്സൈറ്റിയിൽ ലഭ്യമാണ്.
റെയിൽവേയിൽ, 4103 ഒഴിവ്.
സെക്കന്ദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 4103 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 29വരെ. www.scr.indianrailways.gov.in
കുസാറ്റിൽ 2 ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III ഒഴിവ്
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അറ്റ്മോസ്ഫെറിക് സയൻസ് ഡിപാർ ട്മെന്റിൽ 2 ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് III ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 31 വരെ.യോഗ്യത: മീറ്റിയറോളജി/അറ്റ്മോ സ്ഫെറിക് സയൻസസിൽ 55% മാർക്കോടെ പിജി, 2 വർഷ പരിചയം. പ്രായം: 18-36. ശമ്പളം: 39,965.
കൂടുതൽ വിവരങ്ങൾക്ക് www.recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.