So you can give your best WITHOUT CHANGE
ഇഗ്നോ 60 അധ്യാപക ഒഴിവുകൾ
ഇന്ദിര ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) വിവിധ സ്കൂ ളുകളിൽ പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ അവസരങ്ങൾ, 60 ഒഴിവ് നേരിട്ടുള്ള നിയമനം. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള സ്കൂളുകൾ
ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, സയൻസസ്, എജ്യുക്കേഷൻ, കണ്ടിന്യൂയിങ് എജ്യുക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, ഹെൽത്ത് സയൻസസ്, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്, അഗ്രികൾചർ, ടൂറിസം ഹോസ്പിറ്റാലിറ്റി സർവിസ് സെക്ടറൽ മാനേജ്മെന്റ്, ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ്, ഫോറിൻ ലാംഗ്വേജസ്, ട്രാൻസ്ലേഷൻ സ്റ്റഡീസ് ആൻഡ് ട്രെയിനിങ്, വിവരങ്ങൾ www.ignouac.in ( https://www.placementstore.com/ignou-teaching-vacancy/ )ൽ പ്രസിദ്ധീകരിക്കും
മെഡിക്കൽ കോഡിംഗ് ജോബ് ഫെയർ ജനുവരി 13ന്
മെഡിക്കൽ കോഡിംഗ് മേഖലയിലെ തുടക്കക്കാർക്കായുള്ള രണ്ടാംഘട്ട ജോബ് ഫെയർ 13ന് നടക്കും. കലൂരിലെ ആസാദ് റോഡിലുള്ള റിന്യൂവൽ സെന്ററിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് റിക്രൂട്ട്മെന്റ്. 500ൽപ്പരം ഒഴിവുകളുള്ള കൊറോഹെൽത്ത് കമ്പനിയുടെ കൊച്ചി,
ചെന്നൈ, കോയമ്പത്തൂർ ഓഫീസുകളിലേക്കാണ് നിയമനം ലഭിക്കുക. തുടക്കക്കാർക്കു പ്രതിവർഷം 2.16 ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയാണു വാഗ്ദാനം ചെയ്യുന്നത്.
ബിരുദധാരികളായ 30 വയസ് തികയാത്തവർക്കു പങ്കെടുക്കാം. - ഉദ്യോഗാർഥികൾ സിപിസി സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ കോഡിംഗ് സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. താത്പര്യമുള്ളവർ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം എത്തണം. വിവരങ്ങൾക്ക് ഫോൺ: 9400408094, 9400402063.
Send us your details to know more about your compliance needs.