Let us do the
ഇന്നത്തെ തൊഴിൽ വാർത്തകൾ -(06-07-2022)
So you can give your best WITHOUT CHANGE
പൊതുമേഖല ബാങ്കുകളിൽ 6035 ക്ലാർക് ഒഴിവുകൾ
- രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള 12-ാമത് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബാങ്കുകളിലായി ആകെ 6035 ഒഴിവുകളുണ്ട്. കേരളത്തിൽ 70 ഒഴിവുകളാണുള്ളത്.
- യോഗ്യത :അംഗീകൃത ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്കൂൾ കോളേജ് തലത്തിൽ കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ സംസാരിക്കാനും എഴു താനും വായിക്കാനും കഴിയണം. 21.07.2022 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
- പരീക്ഷ :2022 സെപ്റ്റംബറിലായിരിക്കും ഓൺലൈൻ പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്നവർക്കായി 2022 ഒക്ടോബറിൽ ഓൺലൈൻ മെയിൻ പരീക്ഷ നടക്കും. 2023 ഏപ്രിലിൽ അലോട്ട്മെന്റ് നടക്കും.
- അപേക്ഷ :www.ibps.in വഴി ജൂലായ് 21 വരെ അപേക്ഷിക്കാം.
നവോദയ വിദ്യാലയങ്ങളിൽ 2200 അധ്യാപക ഒഴിവുകൾ
- നവോദയ വിദ്യാലയ സമിതി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുകളുണ്ട്. ജൂലൈ 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 584 ഒഴിവുകളിലേക്കു സ്പെഷൽ റിക്രൂട്ട്മെന്റാണ് (വ്യത്യസ്ത വിജ്ഞാപനം, വെബ്സൈറ്റ് കാണുക).www.navodaya.gov.in
പ്രിൻസിപ്പൽ 78 ഒഴിവുകളുണ്ട്. പോസ്റ്റ് ഗ്രാജ്വേ റ്റ് ടീച്ചർ വിഭാഗ ത്തിൽ 691, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ വിഭാഗ ത്തിൽ 819, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (തേഡ് ലാംഗ്വിജ്) വിഭാഗത്തിൽ 343, മിസലേനിയസ് കാറ്റഗറി ടീച്ചർ വിഭാഗത്തിൽ 269 എന്നിങ്ങനെയാണ് ഒഴിവ്.തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.