x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

18/07/2023

ത്രിദിന ഫെയ്‌ത് ഫെസ്റ്റ് - വിശ്വാസോത്സവം 2023 സഘടിപ്പിച്ചു

ബ്രിസ്ബെൻ: മെൽബൺ സീറോമലബാർ രൂപതയുടെ കീഴിലുള്ള ബ്രിസ്ബെൻ സൗത്ത് സെന്‍റ് തോമസ് പള്ളിയിൽ 2023 പ്രവർത്തനവർഷത്തെ സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി ത്രിദിന ഫെയ്‌ത് ഫെസ്റ്റ് (വിശ്വാസോത്സവം) ജൂലൈ 14 മുതൽ 16 വരെയുള്ള തീയതികളിൽ സഘടിപ്പിച്ചു. ഏഴു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള നൂറ്റിയറുപതോളം വിദ്യാർത്ഥികൾ വിശ്വാസപരിശീലനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിശ്വാസോത്സവത്തിൽ പങ്കെടുക്കുകയുണ്ടായി.

സീറോമലബാർസഭയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായി കുട്ടികളില്‍ ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസവും, സഭാപഠനവും, കൂദാശാതിഷ്ഠിത ജീവിതവും മാനുഷികമൂല്യങ്ങളും, ബൈബിള്‍ അധിഷ്ഠിതമായ അറിവും പകർന്നു നൽകാനുതകുന്ന വിധത്തിൽ ക്രമീകരിച്ച പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു.

വിശ്വാസോത്സവത്തിന്‍റെ അവസാനദിവസമായ ജൂലൈ 16നു വിദ്യാർത്ഥികളും, മതാധ്യാപകരും, SMYM യൂത്ത് ടീമും സംയുക്തമായി പള്ളി അങ്കണത്തിൽ വർണശബളമായ വിശ്വാസപ്രഖ്യാപന റാലി സങ്കെടുപ്പിക്കുകയുണ്ടതായി. ഫാ .എബ്രഹാം നാടുക്കുന്നേൽ (ഇടവക വികാരി), രഞ്ജിത്ത് ജോൺ (സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ), ഡയാന സോണി (ഫെയ്‌ത് ഫെസ്റ്റ് ജനറൽ കോഓർഡിനേറ്റർ) എന്നിവരും മതാധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

Related Updates


east