We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar24/07/2026
പാലാ: തന്റെ അധ്യാപികയായിരുന്ന കന്യാസ്ത്രീക്ക് രക്തം നല്‍കിയാണ് 1988-ല്‍ ഷിബു തെക്കേമറ്റം രക്തദാന രംഗത്ത് എത്തുന്നത്. 38 വര്‍ഷമായി ഈ രംഗത്ത് വളരെ സജീവമാണ്. ഇതിനോടകം 135 തവണ സ്വന്തം രക്തം ദാനം ചെയ്തു. അതിലുപരി ആയിരക്കണക്കിന് രോഗികള്‍ക്ക് മറ്റുള്ളവരിലൂടെ രക്തം ക്രമീകരിച്ച് നല്‍കാനും കഴിഞ്ഞു. രക്തദാനം എന്ന മഹാദാനം പവിത്രമായ പ്രവൃത്തിയാണെന്ന ബോധ്യത്തില്‍നിന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തന്റെ രക്തം സ്വീകരിച്ചവര്‍ ചുറുചുറുക്കോടെ ഓടി നടക്കുന്നത് കണ്ടതാണ് തന്നെ രക്തദാനം തുടരാന്‍ പ്രേരിപ്പിച്ച കാരണമെന്ന് ഷിബു പറയുന്നു. പാലായ്ക്കടുത്തുള്ള കൊഴുവനാലാണ് ഷിബുവിന്റെ വീട്. അവിടെയുള്ള സുഹൃത്തുക്കളും പരിചയക്കാരുമായി രക്തദാനമെന്ന ആശയം പങ്കുവെച്ചു. എല്ലാവരും പിന്തുണച്ചതോടെ കൊഴുവനാല്‍ രക്തദാന സേന രൂപം കൊണ്ടു. അങ്ങനെയാണ് രക്തദാന രംഗത്ത് സജീവമായത്.
കൊഴുവനാലില്‍ ആരംഭിച്ച രക്തദാനസേന ഇപ്പോള്‍ പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ വിപു ലീകരിച്ചു. കോട്ടയം ജില്ലയിലെ 32 ഓളം സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ് പാലാ ബ്ലഡ് ഫോറം ആരംഭിച്ചത്. ഷിബു തെക്കേമറ്റമാണ് ഫോ റത്തിന്റെ ജനറല്‍ കണ്‍വീനര്‍. പാലാ ഡിവൈ എസ്പിയാണ് ചെയര്‍മാന്‍. നിലവിലുള്ള രക്തസ്രോതസുകളെ ഏകോപിപ്പിച്ച് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാതാക്കളുടെ കരുത്തുറ്റ ശൃഖല സാധ്യമാക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പും സംസ്ഥാന ബ്ലഡ് ട്രാന്‍സ് ഫ്യൂഷന്‍ കൗണ്‍സിലും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി നല്‍കുന്ന കേര ളത്തിലെ മികച്ച രക്തദാതാവിനുള്ള 2016 ലെയും 2018ലെയും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഐഎംഎയുടെ അപ്രീസിയേഷന്‍ അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ്, ജേസീസിന്റെ ഗ്രേറ്റ് ഹാര്‍ട്ട് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഷിബുവിനെ തേടിയെത്തി.
രാജീവ് ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസിന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള രാജീവ് ഗാന്ധി പുരസ്‌കാരവും ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണലിന്റെ സര്‍വ്വീസ് എക്സലന്റ്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പരേതനായ റ്റി.റ്റി തോമസിന്റെയും തെയ്യാ മ്മയുടെയും മകനായി കൊഴുവനാല്‍ തെക്കേമറ്റം കുടുംബത്തിലാണ് ഷിബുവിന്റെ ജനനം. ഭാര്യ റെനി, മകന്‍ എമില്‍ ടോം ഷിബു, മകള്‍ എലേന സൂസന്‍ ഷിബു, മരുമകള്‍ ഡോ. മെറിന്‍ എമില്‍.
കേരളത്തിലാദ്യമായി രക്തദാനരംഗത്ത് 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം എന്ന പേരില്‍ ആരംഭിക്കുവാന്‍ നേതൃത്വം കൊടുത്തത് ഷിബു തെക്കെമറ്റമാണ്. രക്തദാന രംഗത്തെന്നപോലെതന്നെ മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഷിബു സജീവ സാന്നിധ്യമാണ്.