x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

25/05/2026

കണ്ണൂരിന്റെ മണ്ണില്‍ ക്രൈസ്തവവിശ്വാസത്തിന് 525 വയസ്

കണ്ണൂര്‍: കണ്ണൂരിന്റെ മണ്ണില്‍ ക്രൈസ്തവ വിശ്വാസത്തിന് വിത്തുപാകിയിട്ട് 525-ാം വര്‍ഷ ത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അഞ്ചിലധികം നൂറ്റാണ്ടുകളായി വിശ്വാസദീപ്തി കാത്തുസൂക്ഷിച്ച മിഷണറിമാരുടെയും പൂര്‍വ്വീകരുടെയും ഓര്‍മ്മകള്‍ പുതുക്കി വലിയൊരു ആത്മീയ ഉണര്‍വോടെയാണ് കണ്ണൂര്‍ രൂപത ഈ ചരിത്ര മുഹുര്‍ത്തത്തിലേക്ക് പ്രവേ ശിച്ചിരിക്കുന്നത്.

കത്തോലിക്ക സഭയുടെ മഹാജൂബിലിയുമായി ബന്ധിപ്പിച്ച് 2026 മുതല്‍ 2033 വരെ നീണ്ടുനില്ക്കുന്ന സപ്തവര്‍ഷ ആഘോഷങ്ങളും സപ്തതല കര്‍മ്മ പരിപാടികളുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്സ് വടക്കുംതല ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വിശ്വാസ ദീപ്തി തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസ ദീപം ആറ് ഫൊറോന പ്രതിനി ധികള്‍ക്ക് അദ്ദേഹം കൈമാറി.

തുടര്‍ന്ന് ആലോഷമായ ദിവ്യബലിക്ക് ബിഷപ് അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആശീര്‍ വ്വാദവും നടന്നു.

മെയ് 31ന് രൂപതയിലെ എല്ലാ ഇടവകയിലും വിശ്വാസ ദീപം തെളിച്ച് ജൂബിലി ആഘോഷങ്ങ ള്‍ക്കും കര്‍മ്മ പരിപാടികള്‍ക്കും തുടക്കംകുറിക്കു കയും വിശ്വാസ സായാഹ്നം സംഘടിപ്പിക്കുകയും ചെയ്യും.

കര്‍മ്മപരിപാടികളുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 525 വൃക്ഷതൈകള്‍ നടുകയും, ലോക രക്തദാന ദിനമായ ജൂണ്‍ 14 ന് കണ്ണൂര്‍ രൂപതയിലെ 525 യുവജനങ്ങള്‍ രക്തദാനം നടത്തുകയും ചെയ്യും. ചരിത്ര സെമിനാര്‍, സിമ്പോസിയം, വിശ്വാസ റാലി തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കും.

ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന ആഘോഷങ്ങളില്‍ കത്തീഡ്രല്‍ വികാരി ഫാ. ആന്‍സില്‍ പീറ്റര്‍, ഫൊറോന വികാരിമാരായ ഫാ. ബെന്നി മണപ്പാട്ട്, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, റവ, ഡോ. ജോയി പൈനാ ടത്ത്, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈ നാടത്ത്, രൂപത ചാന്‍സിലര്‍ ഫാ. ആന്റണി കുരി ശിങ്കല്‍, ഫാ. തോംസണ്‍ ആന്റണി, ഫാ. ജോമോന്‍ ചെമ്പകശേരി, ഫാ. മനോജ് സെലിന്‍ ദാസ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി രാജി പി, ക ത്തീഡ്രല്‍ പാരീഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Updates


east