We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar07/05/2026
തൊണ്ണൂറ് വയസ് കഴിഞ്ഞാല്‍ വീടിന് പുറത്തേക്കിറങ്ങാന്‍ പോലും വയോജനങ്ങള്‍ക്കിന്ന് കഴിയാറില്ല. ആരോഗ്യകരമായ കാരണങ്ങളാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്. പലര്‍ക്കും എണീറ്റ് നില്‍ക്കാന്‍ പോലും ഈ പ്രായത്തില്‍ കഴിയാറില്ല, ശ്രവണശക്തിയും കാഴ്ചശക്തിയും കുറവുള്ളവരും ധാരാളം.
എന്നാല്‍ 94-ാം വയസിലും ഏറെ ഊര്‍ജസ്വലതയോടെ പള്ളിയില്‍ പോവുകയും ആത്മീയമായി അനേകര്‍ക്ക് വെളിച്ചം പകരുകയും ചെയ്യുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പൗലോസ് സാര്‍. സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജയിംസ് അത്തിക്കളത്തിന്റെ പിതാവാണിദേഹം.
ചങ്ങനാശേരി- കോട്ടയം എംസി റോഡിലൂടെ അതിവേഗം വാഹനത്തില്‍ പോകുന്നവര്‍ക്ക് ചിങ്ങവനം ഭാഗത്തെത്തുമ്പോള്‍ കുറച്ച് ആശ്വാസമാവും. അവിടെ റോഡരുകില്‍ നല്ല തണലൊരുക്കി ചില മരങ്ങളുണ്ട്. ഈ തണല്‍ കാണുമ്പോള്‍ അവര്‍ വാഹനമൊതുക്കും. കുട്ടികളും സ്ത്രീകളുമൊക്കെ മൊബൈലൊക്കെ മാറ്റിവെച്ച് പുറത്തിറങ്ങിവരും.
അപ്പോഴേക്കും തൊട്ടടുത്ത വീട്ടില്‍ നിന്നും അവര്‍ക്ക് തണുത്ത വെള്ളവും പഴങ്ങളുമൊക്കെയായി പൗലോസ് സാറും ഇറങ്ങിവരും. വളരെ ഊര്‍ജസ്വലതയോടെ അവരോട് അദ്ദേഹം വിശേഷങ്ങള്‍ തിരക്കും. യാത്രക്കാര്‍ക്ക് ഈ അച്ചായനെ കാണുമ്പോള്‍ തന്നെ ഏറെ സന്തോഷമാണ്. ഇവരില്‍ പലരും ഇപ്പോള്‍ വാഹനം നിര്‍ത്തുന്നത് അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ വേണ്ടി കൂടിയാണ്. അവരോട് അദ്ദേഹം ദൈവസ്‌നേഹത്തിന്റെ ആഴമാവും മിക്കവാറും പറയാറുളളത്.
രണ്ടുവര്‍ഷം മുമ്പ് കടുവാക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍നിന്നുള്ള തീര്‍ഥാടക സംഘത്തോടൊപ്പം പൗലോസ് സാര്‍ ചുങ്കപ്പാറയിലെ കരുവള്ളിക്കാട് കുരിശുമല കയറിയിരുന്നു. വടി കുത്തിപ്പിടിച്ചാണ് അന്ന് അദേഹം മലകയറിയത്.
ഈ പ്രായത്തിലും ചെറുപ്പക്കാര്‍ പോലും കാട്ടാത്ത ഉത്സാഹത്തോടെയുളള പൗലോസ് സാറിന്റെ മലകറ്റം കൂടെയുള്ളവരെപ്പോലും അതിശയിപ്പിച്ചു. നാട്ടിലെല്ലാം ഈ നോമ്പുകാലത്തും ആളുകള്‍ പറയുന്നത് പൗലോസ് സാറിന്റെ മലകയറ്റത്തെക്കുറിച്ചാണ്.
മറ്റൊരു മകനും ട്രെയിനറുമായ എ.പി. തോമസും ഭാര്യ മിനി തോമസും വയോജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളിലും പൗലോസ് സാര്‍ സജീവമാണ്.
പ്രായത്തിന്റെ പേരില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യവും ഒഴിവാക്കരുതെന്നാണ് വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായില്‍ നിന്നും നേരിട്ട് അനുഗ്രഹം വാങ്ങാന്‍ ഭാഗ്യം ലഭിച്ച പൗലോസ് സാര്‍ ലോകത്തോട് വിളിച്ച് പറയുന്നത്. എപ്പോഴും ഊര്‍ജസ്വലരായിരിക്കുക, ഒരു പ്രതിസന്ധിയും നമുക്കുണ്ടാവില്ല. ജീവാതാനുഭവങ്ങളുടെ വെളിച്ചത്തില്‍ മുന്‍ കെഎസ്ഇബി എന്‍ജിനിയര്‍ കൂടിയായ പൗലോസ് സാര്‍ ഇങ്ങനെ പറയുമ്പോള്‍ ആരും ചെവികൊടുത്ത് കൈകൂപ്പി നിന്ന് കേട്ടുപോകും. മനസ്സിനെ പ്രാര്‍ത്ഥനയിലേക്ക് നയിക്കുക, സ്വാര്‍ഥതയും ഞാനെന്ന ചിന്തയും ഒഴിവാക്കുക വാര്‍ധക്യം അനുഗ്രഹമായി മാറും. പൗലോസ് സാര്‍ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു.