x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

12/05/2026

ജൂണ്‍ 11ന് അമേരിക്കയെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും

വാഷിംഗ്ടണ്‍ ഡിസി: ജൂണ്‍ 11-ന് അമേരിക്കയെ യേശുവിന്‍റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കാനുള്ള യുഎസ് ബിഷപ്പുമാരുടെ തീരുമാനം യേശുവിന്റെ രാജത്വം അംഗീകരിക്കുന്നതിന്‍റെ അടയാളമാണെന്ന് യുഎസിലെ പോര്‍ട്ട്‌ലാന്‍ഡ് അതിരൂപത ആര്‍ച്ചുബിഷപ് അലക്‌സാണ്ടര്‍ സാംപിള്‍. ലിയോ 13-ാമന്‍ പാപ്പ യേശുവിന്‍റെ   രാജത്വ തിരുനാളിന്‍റെ സ്ഥാപനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച തിരുവെഴുത്ത് ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയുടെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഈ പ്രതിഷ്ഠ സുവിശേഷത്തിന്റെ ചൈതന്യം  വിവിധ സമൂഹങ്ങളിലേക്കും ഡിപ്പാര്‍ട്ടുമെന്റിലേക്കും പകരുന്നതിനുള്ള അവസരമാണെന്ന് ആര്‍ച്ചുബിഷപ്പിന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു.  രാജ്യത്തിന് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും സത്യവും നീതിയും  ഉപവിപ്രവൃത്തനങ്ങളും എങ്ങനെ അമേരിക്കന്‍ ജീവിതരീതിയുടെ ഭാഗമാക്കാമെന്ന് വിചിന്തനം ചെയ്യുവാനും  യേശുവിന്‍റെ   തിരുഹൃദയത്തോടുള്ള ഭക്തി ആവശ്യപ്പെടുന്നതായി ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

2025 നവംബറില്‍ ബാള്‍ട്ടിമോറില്‍ നടന്ന സമ്മേളനത്തിലാണ് രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിക്കാനുള്ള തീരുമാനം യുഎസ്ബിഷപ്പുമാര്‍ കൈക്കൊണ്ടത്. ജൂണ്‍ 11-ന് നടക്കുന്ന ഈ ചരിത്രപരമായ പ്രതിഷ്ഠ ചടങ്ങിനായി ഇടവക തലത്തില്‍ ഉപയോഗിക്കുന്നതിനുള്ള പ്രാര്‍ത്ഥനകള്‍  ഇംഗ്ലീഷിലും സ്പാനിഷിലും മെത്രാന്‍ സമിതി ലഭ്യമാക്കിയിട്ടുണ്ട്.

Related Updates


east