We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar28/04/2026
പിയോറിയ/യുഎസ്എ: റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ജനലക്ഷങ്ങളോട് സുവിശേഷം പ്രസംഗിച്ച ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചരിത്രപരമായ ചടങ്ങുകളുടെ ഔദ്യോഗിക സമയക്രമം പിയോറിയ രൂപത പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍ വെച്ചാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുക. കര്‍ദിനാള്‍ ലൂയിസ് അന്റണിയോ ടാഗ്ലെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
രൂപത ആസ്ഥാനമായ പിയോറിയയിലെ വേദികളില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ എന്നതിനാലാണ് 250 കിലോറീറ്ററോളം അകലെയുള്ള ഒരു ലക്ഷമാളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സെന്റ് ലൂയിസിലെ വേദി തിരഞ്ഞെടുത്തത്. 1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ആതിഥേയത്വം വഹിച്ച ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററില്‍’ വച്ചാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുക്കര്‍മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 15-ന് ഒന്‍പത് ദിവസത്തെ പ്രത്യേക നൊവേനയോടെ ആത്മീയ ഒരുക്കം ആരംഭിക്കും. സെപ്റ്റംബര്‍ 20 -ന് പിയോറിയയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ ബിഷപ് ഷീനിന്റെ പൗരോഹിത്യ സ്വീകരണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ദിവ്യബലി ഉണ്ടായിരിക്കും. 23-ന് സെന്റ് ലൂയിസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സന്ധ്യാ പ്രാര്‍ത്ഥനയും 24-ന് സെന്റ് ലൂയിസിലെ ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററില്‍’ നാമകരണ ദിവ്യബലിയും നടക്കും. ചടങ്ങിന് മുന്നോടിയായി ആരാധനയും കുമ്പസാരവും ഉണ്ടായിരിക്കും. തുടര്‍ന്ന് ആര്‍ച്ചുബിഷപ് ഷീനിന്റെ തിരുശേഷിപ്പ് വണങ്ങാനുള്ള സൗകര്യവും ഒരുക്കും. 25-26 തിയതികളിലെ കൃജ്ഞതാ ബലിയും മറ്റ് പരിപാടികളും പിയോറിയയില്‍ തന്നെയാവും നടക്കുക.
ആര്‍ച്ചുബിഷപ് ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം യുഎസിലെ സഭയ്ക്കും ലോകം മുഴുവനുമുള്ള സഭയ്ക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് പിയോറിയ രൂപത ബിഷപ് ലൂയിസ് ടില്‍ക്ക പറഞ്ഞു. ഈ ചടങ്ങിലൂടെ യേശുവിന്റെ സ്‌നേഹം കൂടുതലായി അനുഭവിക്കാന്‍ അനേകര്‍ക്ക് ഇടയാകുമെന്ന് ബിഷപ് ടില്‍ക്ക പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തിലെ ആദ്യത്തെ ‘ടെലി ഇവാഞ്ചലിസ്റ്റുകളില്‍’ ഒരാളായി~അറിയപ്പെടുന്ന ആര്‍ച്ചുബിഷപ് ഷീന്‍ മികച്ച ടെലിവിഷന്‍ വ്യക്തിത്വത്തിനുള്ള എമ്മി പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.