We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar14/07/2026
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മപ്പെരുന്നാളി നോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിങ്കലേക്ക് നടത്തുന്ന തീര്‍ഥാടന പദയാത്ര ഇന്ന് (ജൂലൈ 14) സമാപിക്കും. തുടര്‍ന്ന് ആറിനു മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടക്കും. അതിനുശേഷം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം.
റാന്നി പെരുനാട്ടില്‍ നിന്ന് ആരംഭിച്ച പ്രധാന തീര്‍ഥാടന പദയാത്ര വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിട ത്തില്‍ എത്തിച്ചേരും. ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ തീര്‍ത്ഥാടകരെ കബറിടത്തിലേക്ക് സ്വീകരിക്കും.
കാതോലിക്കാ ബാവയോടൊപ്പം മുഖ്യാതിഥിയായി പങ്കെടുക്കുന്ന സിബിസിഐ പ്രസിഡന്റും ഹൈദ രാബാദ് ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂളയും മറ്റ് മെത്രാന്മാരും നൂറുകണക്കിന് വൈദികരും സന്യസ്തരും വിശ്വാസഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില്‍ അണിചേരും.
തുടര്‍ന്ന് മെത്രാന്മാാരും വൈദികരും കുര്‍ബാനയ്ക്കായി കബര്‍ ചാപ്പലില്‍ നിന്നും കത്തീഡ്രലിലേക്ക് പ്രദക്ഷിണമായി നീങ്ങും. തുടര്‍ന്ന് ആഘോഷമായ സമൂഹബലി. കര്‍ദിനാള്‍ ഡോ. ആന്റണി പൂള വചനസന്ദേശം നല്‍കും.