We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
23/08/2023
കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ ദശദിന കാരുണ്യോത്സവം നടത്തും. മദർ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 മുതൽ ചരമദിനമായ സെപ്റ്റംബർ അഞ്ചു വരെയാണ് "മദർ തെരേസയോടൊപ്പം യൂത്ത് വാക്ക്' എന്ന പേരിൽ കാരുണ്യോത്സവം നടത്തുന്നത്.
സീറോമലബാർ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട 105 ജീവകാരുണ്യ സ്ഥാപനങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ അംഗങ്ങൾ സന്ദർശനം നടത്തി, ശുശ്രൂഷ ചെയ്യുന്നവരെ ആദരിക്കും.
ജീവകാരുണ്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും മുന്നിലെത്തിക്കുകയാണ് കാരുണ്യോത്സവത്തിന്റെ ലക്ഷ്യം. രണ്ടാം വർഷമാണ് കാരുണ്യോത്സവം നടത്തുന്നത്.
കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിൽ നടന്ന യൂത്ത് കൗൺസിൽ നേതൃയോഗത്തിൽ ബിഷപ് മാർ ജോസ് പുളിക്കൽ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. ട്രീസാ ലിസ് സെബാസ്റ്റ്യൻ, സിജോ ഇലന്തൂർ, ജോയ്സ് മേരി ആന്റണി, അനൂപ് പുന്നപ്പുഴ, ജോമോൻ മതിലകത്ത്, രാജേഷ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.