x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

07/07/2026

ചിക്കാഗോ സീറോ മലബാര്‍ കണ്‍വന്‍ഷന് ഇനി ദിനങ്ങള്‍ മാത്രം, ശാലോം ഗ്ലോബലിലും ശാലോം ന്യൂസിലും തത്സമയം കാണാം

ചിക്കാഗോ: ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന് ദിനങ്ങള്‍മാത്രം ശേഷിക്കേ, അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 

ജൂലൈ ഒന്‍പതു മുതല്‍ 12വരെ സമ്മേളിക്കുന്ന ജൂബിലി കണ്‍വന്‍ഷന് ലോകത്തിലെതന്നെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ ചിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററാണ് വേദിയാകുന്നത്. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 5000ല്‍പ്പരം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുക. രൂപതയുടെ പ്രഥമ അധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്.

നിരവധി ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരും അണിചേരുന്ന ജൂബിലി കണ്‍വന്‍ഷന്‍, കഴിഞ്ഞ 25 വര്‍ഷത്തിനിടെ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും മാര്‍ ജോയ് ആലപ്പാട്ടിന്റെയും നേതൃത്വത്തില്‍ അമേരിക്കയിലെ സീറോ മലബാര്‍ സഭാസമൂഹത്തിന് ദൈവം നല്‍കിയ നന്മകള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കാനുള്ള വേദികൂടിയാകും. അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷങ്ങള്‍ ഒഫീഷ്യല്‍ മീഡിയാ പാര്‍ട്‌നേഴ്‌സായ ശാലോം ഗ്ലോബല്‍, ശാലോം ന്യൂസ് എന്നിവയിലൂടെ ലോക മെമ്പാടും തത്സമയം ലഭ്യമാക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മതാന്തര സംവാദത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ചിക്കാഗോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബ്ലേസ് സുപിച്, തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാ ശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, കാനഡയിലെ മിസിസാഗ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, കൊളംബസ് ബിഷപ് ഏള്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഡോ. ജോസഫ് തടത്തില്‍, ഫാ. ജോസഫ് പുത്തന്‍പുരയില്‍, ഫാ. ടിം അനസ്റ്റോസ്, ഫാ. ജോണ്‍ കര്‍ടജേ, ഡോ. എഡ്വേഡ്, സിസ്റ്റര്‍ ജോസ്ലിന്‍ ഇടത്തില്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തും.

മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ വിവിധ പ്രായക്കാര്‍ക്കായി വിവിധ വേദികളില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സെഷനുകളാകും കണ്‍വെന്‍ ഷനെ ഏറെ ശ്രദ്ധേയമാക്കുക. ജൂലൈ ഒന്‍പതിന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍ മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് കണ്‍വന്‍ഷന് ഔദ്യോഗിക തുടക്കമാകുന്നത്. ജൂലൈ 12ന് അര്‍പ്പിക്കുന്ന സമാപന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ടായിരിക്കും മുഖ്യകാര്‍മികന്‍. 

കണ്‍വന്‍ഷന്റെ മറ്റ് ദിനങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണങ്ങളും കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ തത്സമയം ലഭ്യമാക്കുന്നതിനു പുറമെ ശാലോം ന്യൂസ് വെബ്‌സൈറ്റിലൂടെ വാര്‍ത്താ അപ്‌ഡേറ്റുകളും ലഭിക്കും.

സഭാസമൂഹത്തിന്റെ ആത്മീയ, ഭൗതീക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പാനല്‍ ചര്‍ച്ചകള്‍ക്കും ക്ലാസുക ള്‍ക്കും പുറമെ ഒരുക്കിയിരിക്കുന്ന കലാ, കായിക, സാംസ്‌കാരിക പരിപാടികളും കണ്‍വെന്‍ഷന്റെ മാറ്റുകൂട്ടും. നഴ്‌സസ്, ചര്‍ച്ച് ക്വയര്‍, സാക്രിസ്റ്റിന്‍, ഓള്‍ട്ടര്‍ സെര്‍വെന്റ്‌സ്, സി.സി.ഡി ടീച്ചേഴ്‌സ്, പാരിഷ് ട്രസ്റ്റീസ്, വുമണ്‍സ് ഫോറം തുടങ്ങിയവര്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക സംഗമവും സവിശേഷ തയാണ്. കൂടാതെ, യുവജനങ്ങള്‍ക്ക് ലീഡര്‍ഷിപ്പ് പരിശീലനം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്.

ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ഫാ. ജോണ്‍ മേലേപ്പുറം, ചെയര്‍മാന്‍ ജോസഫ് ചാമക്കാല, കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. തോമസ് കടുകപ്പിള്ളില്‍, ചെയര്‍മാന്‍ ബിജി സി. മാണി, ജോയിന്റ് കണ്‍വീനര്‍ ഫാ. ജോയല്‍ പയസ്, യൂത്ത് കണ്‍വീനര്‍ ഫാ. മെല്‍വിന്‍ പോള്‍, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ തോമസ്, ഫസിലിറ്റി ചെയര്‍മാന്‍ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയര്‍മാന്‍ ജോഷി കുഞ്ചെറിയ, മാര്‍ക്കറ്റിംഗ് ചെയര്‍മാന്‍ സജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ആനി മാനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികളാണ് ഒരുക്കങ്ങള്‍ നിര്‍വഹിക്കുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞിരുന്ന സീറോ മലബാര്‍ വിശ്വാസീ സമൂഹത്തെ തനത് വിശ്വാസപൈതൃകത്തില്‍ നയിക്കാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 2001 മാര്‍ച്ച് 13നാണ് ചിക്കാഗോ സെന്റ് തോമസ് രൂപതയ്ക്ക് രൂപം നല്‍കിയത്. ജൂലൈ ഒന്നിനായിരുന്നു രൂപതയുടെ ഉദ്ഘാടനവും മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകവും. 

2014ല്‍ സഹായമെത്രാനായി അഭിഷിക്തനായ മാര്‍ ജോയ് ആലപ്പാട്ട് 2022ലാണ് രൂപതയുടെ അധ്യ ക്ഷനായി ചുമതലയേറ്റത്. വിരലിലെണ്ണാവുന്ന ദൈവാലയങ്ങളുമായി തുടക്കംകുറിച്ച രൂപതയില്‍ ഇന്ന് 52 ഇടവകകളിലും 35 മിഷന്‍ സ്റ്റേഷനുക ളിലുമായി 87,000ല്‍പ്പരം വിശ്വാസികളുണ്ട്.

Related Updates


east