x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

18/08/2023

കുട്ടനാട്ടിലെ കാർഷിക പ്രതിസന്ധി: ആര്‍ച്ച്ബിഷപ് മാര്‍ പെരുന്തോട്ടം കൃഷിമന്ത്രിക്ക് നിവേദനം നല്‍കി

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ആ​ർച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കു​ട്ട​നാ​ട്ടി​ലെ ക​ർഷ​ക​ർക്കു വേ​ണ്ടി കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ക​ർഷ​ക​ദി​ന​ത്തി​ൽ നി​വേ​ദ​നം ന​ൽകി. കൃ​ഷി​ന​ഷ്ടം വി​ല​യി​രു​ത്താ​നു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ക്കി ഈ ​പു​ഞ്ച​കൃ​ഷി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി ക​ർഷ​ക​രെ ര​ക്ഷി​ക്ക​ണം. ഇ​ക്ക​ഴി​ഞ്ഞ കൃ​ഷി​യു​ടെ നെ​ല്ല് വി​ല ഇ​നി​യും ധാ​രാ​ളം ക​ർഷ​ക​ർക്ക് ല​ഭി​ക്കാ​നു​ണ്ട്. ഏ​പ്രി​ൽ ആ​ദ്യം എ​ഴു​തി​യ പി​ആ​ർഎ​സ് മു​ത​ലു​ള്ള ആ ​നെ​ല്ലു​വി​ല അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നെ​ല്ലു​വി​ല ല​ഭി​ച്ച ക​ർഷ​ക​ർക്ക് കൈ​കാ​ര്യ​ച്ചെല​വ് 12 രൂ​പ പ്ര​കാ​ര​മു​ള്ള തു​ക ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​തു ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

കു​ട്ട​നാ​ടി​നെ ബാ​ധി​ക്കു​ന്ന വ​ള​രെ നീ​റു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ സ​ത്വ​ര​ശ്ര​ദ്ധ പ​തി​പ്പി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കാ​ർഷി​ക​മേ​ഖ​ല ത​ന്നെ ത​ന്നെ ത​ക​ർന്ന​ടി​ഞ്ഞു പോ​കു​ന്ന സ്ഥി​തി​യി​ലെ​ത്തു​മെ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. തു​ട​ർ ന​ട​പ​ടി​ക​ൾക്കാ​യി കാ​ർഷി​ക ക​മ്മീ​ഷ​നി​ലൂ​ടെ പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും ആ​ർച്ച്ബി​ഷ​പ് അ​ഭ്യ​ർഥി​ച്ചു.

കർഷകദിനത്തിൽ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം കുട്ടനാട്ടിലെ കർഷകർക്കു വേണ്ടി ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദിന് നൽകിയ നിവേദനത്തിലെ നിർദേശങ്ങൾ

1) സ്മാർട്ട്‌ സാമ്പ്ലിങ് ടെക്നിക് വഴി കൃഷിനഷ്ടം (വിളനാശം)വിലയിരുത്താനുള്ള വിജ്ഞാപനം ഇറക്കി ഈ പുഞ്ചകൃഷി മുതൽ പ്രാബല്യത്തിൽ വരുത്തി കർഷകരെ രക്ഷിക്കണം

2) ഇക്കഴിഞ്ഞ കൃഷിയുടെ നെല്ല് വില ഇനിയും ധാരാളം കർഷകർക്ക് ലഭിക്കാനുണ്ട്. ഏപ്രിൽ ആദ്യം എഴുതിയ പി ആർ എസ് മുതലുള്ള ആ നെല്ലുവില അടിയന്തിരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.

3) നെല്ലുവില ലഭിച്ച കർഷകർക്ക് കൈകാര്യചിലവ് 12 രൂപ വച്ചുള്ള തുക ലഭ്യമായിട്ടില്ല. ആയത് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.

4) അടുത്ത സീസൺ കൃഷി കുട്ടനാട്ടിൽ ആരംഭിച്ചു. ഇപ്പോൾ തന്നെ ഈ പാടശേഖരങ്ങൾക്കായ് മില്ലുകൾ അസൈൻ ചെയ്ത് നെല്ലെടുപ്പ് നടത്താനായി ഉള്ള നടപടി തുടങ്ങിവയ്ക്കണം.

5) കുട്ടനാട്ടിലെ 72 മില്ലുകളെയും നിർബന്ധമായും ഒരു റൊട്ടേഷൻ ക്രമത്തിൽ ലിസ്റ്റ് തയ്യാറാക്കി,വിളവ് എടുക്കുന്ന മുറയ്ക്ക് ഓരോ പാടങ്ങളിൽ നെല്ല് എടുക്കാൻ അലോട്ട് ചെയ്യുന്ന സംവിധാനം ഉണ്ടാക്കണം.

6) ശാസ്ത്രീയമായി കിഴിവ് കണ്ടുപിടിക്കാനുള്ള സംവിധാനം കൃഷി ഓഫീസർമാർ വഴി മാത്രം നടപ്പിൽ വരുത്തി കണ്ടുപിടിച്ച് സർട്ടിഫൈ ചെയ്ത് ആ കിഴിവ് വരുന്ന നെല്ലിൻ്റെ വിലയോ തുകയോ ഗവൺമെന്റ് നഷ്ടപരിഹാരം ആയി നൽകാനുള്ള തീരുമാനം ഉണ്ടാവണം.

7) ലോഡിങ് ചാർജ് 12 രൂപയായി ആദ്യകാലങ്ങളിൽ നിശ്ചയിച്ചിരുന്നത് കാലമേറെ ആയിട്ടും പുതുക്കിയിട്ടില്ല.ആയത് ഇപ്പോൾ 250 രൂപയെങ്കിലും ആയി നിശ്ചയിച്ച തീരുമാനം ഉണ്ടാവണം.

8) താൽക്കാലികമായ വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കവും തന്മൂലം കുട്ടനാട്ടിലെ നെൽകൃഷിയെ ആകെത്തന്നെ ബാധിക്കുന്ന തരത്തിൽ വ്യാപകമായുണ്ടാകുന്ന മടവീഴ്ചയും മൂലം കുട്ടനാട്ടിലെ കർഷകർ അനുഭവിക്കുന്ന ദുരിതവും നാശനഷ്ടവും ധനനഷ്ടവും അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ.
സ്വാമിനാഥൻ കമ്മീഷൻ ഒന്നാം കുട്ടനാട് പാക്കേജിൽ നിർദേശം നൽകിയിരുന്ന പോലെ, ദിവസവും വേലിയേറ്റം വരുമ്പോൾ 15-30മിനിറ്റിനുള്ളിൽ റെഗുലേറ്ററി ഷട്ടർ അടയ്ക്കാനും അന്നുതന്നെ ഇറക്കം വരുമ്പോൾ ഷട്ടർ തുറക്കാനുമുള്ള സംവിധാനം അടിയന്തിരമായി തണ്ണീർമുക്കത്ത് നടപ്പിൽ വരുത്തണം.

9) "കുട്ടനാട് വികസന ഏകോപന കൗൺസിൽ "രൂപപ്പെടുമ്പോൾ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അംഗങ്ങൾ മാത്രം പോര എന്ന അഭിപ്രായമാണ് കുട്ടനാട്ടുകാർക്ക്. നിലവിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നവർ മാത്രം ആണ് ഇതിൽ വരുന്നതെങ്കിൽ ഇതും പേരിനുള്ള ഒരു സാധാരണ സർക്കാർ സമിതി ആയി മാറും എന്ന് കുട്ടനാട്ടുകാർ സംശയിക്കുന്നു.കർഷകപ്രതിനിധികൾ ഇതിൽ 40% അംഗങ്ങൾ ആയി വരാൻ നടപടി സ്വീകരിക്കണം.

10) കുട്ടനാടിൻ്റെ പ്രധാന പ്രശ്നങ്ങൾ എല്ലാവർക്കും അറിയാം എന്നാൽ നടപടി മാത്രം ഉണ്ടാവുന്നില്ല. നദികളുടെ ആഴം കൂട്ടലും, കനാലുകൾ തുറക്കുന്നതും വർഷങ്ങളായ കുട്ടനാട്ടുകാരൻ്റെ ആവശ്യം ആണ്. അതിൽ അതിവേഗ തീരുമാനം ഉണ്ടാകണം.

11) കർഷകൻ ഉത്പാദിപ്പിക്കുന്ന നെല്ല് യഥാസമയം സംഭരിക്കുന്നതിനും, കൈകാര്യ ചിലവും ചുമട്ടുകൂലിയും കർഷകന്റെ ഭാരമാക്കാതെ സംഭരിക്കുന്നവർ നല്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം.

12) കുട്ടനാട്ടിൽ നിലനില്ക്കുന്ന അശാസ്ത്രീയമായ ചുമട്ട് കൂലി രീതിയിൽ മാറ്റം വരണം.

13) കുട്ടനാട്ടുകാരെക്കൂടി വിശ്വാസത്തിലെടുത്ത് വേണം കുട്ടനാട്ടിൽ പദ്ധതികൾ രൂപപ്പെടുത്താൻ.പരിസ്ഥിതി പഠനം നടത്തി വേണം പദ്ധതികൾ നടപ്പിൽ വരുത്താൻ

14)സബ്സിഡികളും ഗവൺമെന്റ് സഹായങ്ങളും കൊണ്ട് കാർഷികമേഖലയെ പുനരുദ്ധരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ കാർഷികമേഖല നിലനില്ക്കുന്നത് തന്നെ ഗവൺമെന്റിന്റെ സഹായത്തോടുകൂടി ആണെന്ന കാര്യം അങ്ങേയ്ക്കു അറിവുള്ളതാണല്ലോ
ഐആർസി മാസങ്ങൾക്കു മുൻപ് കൂടിയിട്ട് കൂലി വർദ്ധനവ് മാത്രം പരിഗണിച്ചിരുന്നുള്ളൂ, ഒപ്പം നെല്ലിൻ്റെ താങ്ങുവില കൂടി മിനിമം 35 രൂപ ആക്കി വർധിപ്പിച്ചു നൽകാൻ നടപടിയുണ്ടാവണം.

15) കുട്ടനാടിൻ്റെ അടിസ്ഥാനം നെൽകൃഷി ആണെന്നും, കുട്ടനാടിൻ്റെ നിലനില്പ് നെൽകൃഷിയെ മാത്രം അടിസ്ഥാനപ്പെടുത്തി ആണെന്നും. കർഷകരാണ് ഭക്ഷ്യ സുസ്ഥിതിയുടെ അടിസ്ഥാനം എന്നും പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തി നല്കണം. കർഷകന് വേണ്ട സഹായവും അംഗീകാരവും നല്കണം.

16)"കുട്ടനാട് വികസന ഏകോപന കൗൺസിൽ "രൂപപ്പെടുമ്പോൾ നിലവിൽ പ്രഖ്യാപിച്ചതല്ലാതെ പിന്നെ ക്രിയാത്മകമായ മീറ്റിങ്ങുകൾ ഒന്നും കൂടിയിട്ടില്ല. ആറുമാസത്തിനുള്ളിൽ മീറ്റിങ്ങുകൾ കൂടി തീരുമാനങ്ങൾ കുട്ടനാടിന് അനുകൂലമായി എടുക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് ആയതിനാൽ തുടർ നടപടികൾ സ്വീകരിക്കണം. ഉടൻ മീറ്റിംഗ് വിളിച്ചു കൂട്ടണം.

17) നെല്ലുവില ഇപ്പോൾ ബാങ്കിൽ നിന്നും ലോൺ ആയിട്ടാണ് കർഷകൻ്റെ അക്കൗണ്ടിൽ എത്തുന്നത്. കർഷകൻ ഈ ലോണിന് എഗ്രിമെന്റ് വച്ചുകൊണ്ട് ലോൺ എടുക്കുന്നത്,സർക്കാർ ആ തുക തിരിച്ചടയ്ക്കാത്തതിനാൽ കർഷകൻ്റെ സിബൽ സ്കോറിനെ ബാധിക്കുകയും തുടർന്ന് എന്തെങ്കിലും ലോണുകൾക്ക് (വീടുപണിക്കോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ) അപേക്ഷിക്കുമ്പോൾ ലഭ്യമല്ലാതാകുന്ന അവസ്ഥ വരുന്നു. ഇതിന് പരിഹാരം ഉണ്ടാക്കുവാൻ നെല്ലുവില എഗ്രിമെന്റ് വഴി ലോണായി നൽകാതെ നേരിട്ട് സർക്കാർ നൽകുന്ന അവസ്ഥ നിലവിൽ വരണം.

18)നെല്ലിൻ്റെ താങ്ങു വിലയുടെ സംസ്ഥാന വിഹിതം പി ആർ എസ് എഴുതുമ്പോൾ തന്നെ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് കിട്ടാൻ നടപടികൾ സ്വീകരിക്കണം.

19) നെല്ലുവില സ്ഥിരമായി പെട്ടെന്ന് നൽകുവാൻ നൽകുവാൻ ഒരു റിവോൾവിങ് ഫണ്ട് ബജറ്റിൽ വകയിരുത്തി കർഷകർക്ക് സമയബന്ധിതമായി വില ലഭിക്കാനുള്ള നടപടി ഉണ്ടാവണം.

Related Updates


east