We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
23/08/2023
ചങ്ങനാശേരി: ദളിത് ക്രൈസ്തവ പട്ടികജാതി സംവരണ നിഷേധം കടുത്ത മതവിവേചനവും ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ദളിത് കത്തോലിക്ക മഹാജനസഭ എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച നീതിഞായര്‍ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കെസിബിസി എസ്സി, എസ്ടി ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം സന്ദേശം നല്കി. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത വികാരിജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
അതിരൂപത പ്രസിഡന്റ് ഡോ. സിജോ ജേക്കബ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡിസിഎംസ് ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ആമുഖസന്ദേശം നല്കി. ഉന്നതവിജയം കരസ്ഥമാക്കിയ 150 ലധികം ദളിത് കത്തോലിക്കാ വിദ്യാര്‍ഥികളെ ജോബ് മൈക്കിള്‍ എംഎല്‍എ അനുമോദിച്ചു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ജയിംസ് ഇലവുങ്കല്‍, മാത്യു ജോസഫ്, ആഷ്ലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.