x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

18/08/2023

ഫാ. ജോസഫ് മാലിപ്പറമ്പിൽ ചരമ വാർഷിക രജത ജൂബിലി

ആർപ്പൂക്കര: ചെറുപുഷ്പ മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിൻ്റെ ചരമവാർഷിക രജത ജൂബിലിക്ക് ചങ്ങനാശ്ശേരി അതിരൂപതയിലെ ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ തുടക്കമായി. ചെറുപുഷ്പമിഷൻ ലീഗ് സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിലിൻ്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും കബറിടത്തിങ്കൽ ഒപ്പീസും നടത്തി. ആർപ്പൂക്കര ഇടവക വികാരി ഫാ. ളൂയിസ് വെള്ളാനിക്കൽ,CML സംസ്ഥാന പ്രസിഡണ്ട് ബേബി പ്ലാശ്ശേരി, കോട്ടയം റീജിയണൽ ഓർഗനൈസർ ജസ്റ്റിൻ വയലിൽ, എക്സിക്യൂട്ടീവ് അംഗം കെ. കെ ജയിംസ്,CML ദേശീയ എക്സിക്യൂട്ടീവ് അംഗം ബെന്നി മുത്തനാട്ടിൽ,സാജൻ ചാവറ, ജോൺ ജോസഫ് മാലിയിൽ, തോമസ് പഴൂർ ജോസ് തേവര, ജയിംസ് വട്ടപ്പറമ്പിൽ, ടോജൻ മുട്ടത്തുപാടം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 25 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ വിവിധ രൂപതകൾ, മേഖലകൾ, ശാഖകൾ, ചെറുപുഷ്പം ഇടവകയിലെ വിവിധ വാർഡുകൾ തുടങ്ങിയവർ നേതൃത്വം നൽകും.

Related Updates


east