We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
09/05/2023
കാക്കനാട്: മണിപ്പൂർ സംസ്ഥാനത്തുനടന്ന കലാപത്തിനിടയിൽ ക്രൈസ്തവ ദൈവാലയങ്ങളും മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വംശീയപോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സന്മനസ്സുള്ള എല്ലാവരോടുംകൂടെ പങ്കുചേരുന്നുവെന്നും മരണമടഞ്ഞവരുടെ നിത്യശാന്തിക്കുവേണ്ടിയും പരിക്കേറ്റു ചികിത്സയിലായിരിക്കുന്നവരുടെ സൗഖ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നതായും കർദിനാൾ അറിയിച്ചു. കഴിവതും വേഗം സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം നശീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നവർക്കെതിരേ കർശനമായ നിയമനടപടി സ്വീകരിക്കുകയും ഇതുപോലുള്ള കലാപങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.