We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
07/03/2024
കല്യാൺ രൂപത മാതൃസംഘം മാർച്ച് മാസം മൂന്നാം തീയതി കല്യാൺ കത്തീഡ്രൽ വെച്ച് വനിതാദിനം ആഘോഷിച്ചു. 11.30ന് ദിവ്യബലി അർപ്പിക്കുകയും തുടർന്ന് 1.30 ഓടുകൂടി അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവിൻ്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. പ്രസിഡന്‍റ് അനിത ജൂലിയസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ അനുജത്തി സിസ്റ്റർ സെൽമി മുഖ്യ അതിഥിയായിരുന്നു. അമ്മമാർക്ക് അനുഗ്രഹപ്രദമായ ക്ലാസിന് നേതൃത്വം വഹിച്ചത് ബഹുമാനപ്പെട്ട റോയ് കണ്ണഞ്ചിറ അച്ചൻ ആയിരുന്നു. കല്യാൺ മാതൃസംഘം ഡയറക്ടർ ബഹു. ഫാ. ഷാജി പാരിക്കാപിള്ളി, അസിസ്റ്റന്‍റ് ഡയറക്ടർ റോയ്സ് കളപറമ്പിൽ ആനിമേറ്റർ സിസ്റ്റർ സുജ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്മമാരുടെ കലാവിരുന്നുകൾ ആഘോഷങ്ങൾക്ക് നിറവേകി. 650 ഓളം അമ്മമാർ പങ്കെടുത്തു.