x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

06/06/2024

Diploma in Pastoral Counselling

സങ്കീർണവും പ്രശ്നകലുഷിതവുമായ സമകാലിക അജപാലന സാഹചര്യങ്ങളിൽ നീറുന്ന വേദനകളുമായി നമ്മെ സമീപിക്കുന്ന യുവജനങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും ദമ്പതിമാരെയും ആത്മീയമായും അജപാലനപരമായും പിന്തുണക്കാനും സഹായിക്കാനും കഴിവുള്ള, ഹൃദയത്തിൽ അലിവുള്ള അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം ഒരുക്കുന്ന Diploma in Pastoral Counselling എന്ന കോഴ്സിലേക്ക് സ്വാഗതം. കൗൺസലിങ്ങ്, മനശാസ്ത്രം, അജപാലനം എന്നിവയിൽ ഉപരിപഠനങ്ങൾ നടത്തിയിട്ടുള്ളവരും പ്രായോഗികപരിജ്ഞാനമുള്ളവരുമായ വിദഗ്ധരാണ് ഈ കോഴ്സ് നയിക്കുന്നത്. 2024 ജൂൺ മുതൽ ആരംഭിക്കുന്ന ഈ കോഴ്സ്, ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് നടത്തുന്നത്. Pre-recorded video Lessons

ന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ (അവധികൾ, ഞായറാഴ്ച്ചകൾ) Contact Classes ഉണ്ടായിരിക്കും. കോഴ്സിൻ്റെ ഭാഗമായി ഇന്റേൺഷിപ്, Residential Training Programme എന്നിവ സംഘടിപ്പിക്കും. ഈ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://www.paroc.in/ എന്ന വെബ്സൈറ്റിലോ ഈ ബ്രോഷറിലെ QR Code വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. വൈദികരെയും സിസ്റ്റേഴ്സിനെയും അല്മായരെയും യുവജന നേതാക്കളെയും ഏറെ സ്നേഹത്തോടെ ഈ കോഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അറിവിൽ ഈ കോഴ്സ് ഉപകാരപ്പെടുന്നവർക്ക് ഈ മെസ്സേജ് ഷെയർ ചെയ്യണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 2024 ജൂൺ 10 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി എന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ഈ കോഴ്സിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക.

Click the link to register 

https://forms.gle/cU66j2wuwgmtri7u8

ഡോ. സൈജോ തൈക്കാട്ടിൽ (എക്സി. ഡയറക്ടർ)

ഡോ. ടൈസൺ മണ്ടുംപാൽ ( കോഡിനേറ്റർ) 9495864589

ഫാ. ഹേഡ്ലി നീലങ്കാവിൽ ( കോഡിനേറ്റർ) 9496895803

Related Updates


east