x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

19/12/2023

'ദോസ്ത്' - അതിഥി തൊഴിലാളികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സാമൂഹിക പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി 'ഡി കെയര്‍ അഞ്ചിലിപ്പയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി 'ദോസ്ത്' എന്ന പേരില്‍ കാഞ്ഞിരപ്പള്ളി സെന്‍റ്  ഡോമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍- ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സെമിനാര്‍ സംഘടിപ്പിച്ചു.

 

കേരള സ്റ്റേറ്റ് വിമുക്തി മിഷൻ്റെ (KSVM) ബോധവല്‍ക്കരണ ക്ലാസും, കേരള സ്റ്റേറ്റ്  എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ (KSACS) യും, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷൻ്റെ (IDA)യും ആറോളം ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ഡെന്റല്‍ ക്യാമ്പുകളും നടത്തി.

 

ദോസ്ത് എന്ന കൂട്ടായ്മയില്‍ കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള 50-ഓളം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപതയിലെ എസ്.എം.വൈ.എം. യുവജനങ്ങള്‍ വോളണ്ടിയര്‍മാരായി സഹായിച്ചു. പങ്കെടുത്ത അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും ഹൈജീന്‍ കിറ്റും നല്‍കി.

 

കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, വിന്‍സെന്‍ഷ്യന്‍ സഭ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ.മാത്യു കക്കാട്ടുപള്ളി, സാമൂഹിക പ്രവര്‍ത്തനത്തിൻ്റെ ഡയറക്ടര്‍ ഫാ.ടോണി പ്ലാവുനില്‍ക്കുംതടത്തില്‍ എന്നിവര്‍ സംസാരിച്ചു.

Related Updates


east