x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

20/06/2024

മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും അബ്കാരികളും ചൂഷണം ചെയ്യരുത്: KCBC

"ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ചിന്തയിൽ മദ്യപൻ്റെ മദ്യാസക്തിയെന്ന ബലഹീനതയെ സർക്കാരും, മദ്യകച്ചവടക്കാരും ചൂഷണം ചെയ്യരുതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല നേതൃയോഗം പാലാരിവട്ടം പി.ഒ.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

മദ്യനയ രൂപീകരണത്തിൽ ജനവിരുദ്ധമായ നിലപാടുകൾ സർക്കാർ സ്വീകരിക്കരുത്. നികുതി വരുമാനം കൂട്ടാനും കുടുംബങ്ങളുടെ വരുമാനം തകർക്കാനും മദ്യാസക്തി രോഗികളെ ചൂഷണം ചെയ്യരുത്. സംസ്ഥാനത്തെ മദ്യോപയോഗത്തിൻ്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവർ മദ്യാസക്തി മൂലം തകർന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാർത്ഥ കണക്കുകൾക്കൂടി പുറത്തുവിടണം. മദ്യനയം ജനദ്രോഹപരമായാൽ എതിർക്കുമെന്നും നേതൃയോഗം മുന്നറിയിപ്പ് നല്കി.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അവതരിപ്പിച്ച സംസ്ഥാന സമിതിയുടെ അർദ്ധവാർഷിക പദ്ധതി യോഗം അംഗീകരിച്ചു. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പ്രസാദ് കുരുവിള, വി.ഡി. രാജു, ആന്‍റണി ജേക്കബ് ചാവറ, ബോണി സി.എക്സ്., അന്തോണിക്കുട്ടി ചെതലൻ, സിബി ഡാനിയേൽ, എബ്രാഹം റ്റി.എസ്., ഡിക്രൂസ് എ.ജെ., മേരി ദീപ്തി, റോയി മുരിക്കോലിൽ എന്നിവർ പ്രസംഗിച്ചു.

 

Related Updates


east