x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

16/06/2026

വയോജനങ്ങള്‍ സഭയുടെ സമ്പത്ത്: മാര്‍ ജോസ് പുളിക്കല്‍

പൊന്‍കുന്നം: വയോജനങ്ങള്‍ സഭയുടെ സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പൊന്‍കുന്നം തിരുകുടുംബ ഫൊറോന ദൈവാലയത്തില്‍ നടന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെയും മക്കളെയുമോര്‍ത്ത് അഭിമാനിക്കാനും കൃതജ്ഞതാഭരിതരായി ജീവിക്കാനും സാധിക്കണമെന്ന് മാര്‍ പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.

ഫാമിലി അപ്പോസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. ക്രിസ്റ്റീന്‍- സഖറിയാസ് മിഷന്‍ ടീം ശുശ്രൂഷകള്‍ നയിച്ചു. റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, ഫാ. ജോസുകുട്ടി ഇടത്തിനകം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫൊറോനായിലെ വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറില്‍പരം അംഗങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്നു. രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

Related Updates


east