x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

03/05/2023

കാഞ്ഞിരപ്പള്ളി രൂപതാദിനം, ബൈബിള്‍ കണ്‍വന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുമളി: കാഞ്ഞിരപ്പള്ളി രൂപതാദിനം, ബൈബിള്‍ കണ്‍വന്‍ഷന്‍ എന്നിവയ്ക്ക് ആതിഥ്യമരുളുവാന്‍ കുമളി ഫൊറോന ഒരുങ്ങിക്കഴിഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്പത്തിയാറാമത് രൂപതാദിനാഘോഷത്തിനാണ് മെയ് 12, വെള്ളിയാഴ്ച കുമളി ആതിഥ്യം വഹിക്കുന്നത്. രാവിലെ 9.30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ വൈദികഗണത്തോടൊപ്പം ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍, കുമളി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കുചേരും. തുടര്‍ന്ന് നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തില്‍ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരിക്കും. രൂപതയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിച്ചെത്തുന്ന വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രൂപതാതല ഭാരവാഹികള്‍, ഇടവകതല ജൂബിലി കോഡിനേഷന്‍ ടീമംഗങ്ങള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രൂപതാ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാരംഭിക്കുന്ന ലഹരി വിമോചന സമഗ്രപദ്ധതിയായ സഞ്ജീവനം പദ്ധതിയ്ക്ക് രൂപതാദിനത്തില്‍ തുടക്കമാകും. രൂപതയിലെ മികച്ച കര്‍ഷകര്‍, രൂപതാ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ എന്നിവരെ ആദരിക്കും. അടുത്തവര്‍ഷത്തെ രൂപതാദിനവേദി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ജൂബിലിദീപം രൂപതാദിനസമാപനത്തില്‍ കൈമാറുകയും ചെയ്യുന്നതാണ്.

രൂപതാദിനത്തിനൊരുക്കമായ ബൈബിള്‍ കണ്‍വന്‍ഷന്‍ മെയ് 7 ഞായറാഴ്ച മുതല്‍ മെയ് 10 ബുധനാഴ്ച വരെയാണ് നടത്തപ്പെടുന്നത്. വൈകുന്നേരം 4.30ന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് രാത്രി 9ന് സമാപിക്കുന്ന കണ്‍വെന്‍ഷന്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്നതാണ്. കണ്‍വെന്‍ഷന്‍ ദിനങ്ങളിലെ പരിശുദ്ധ കുര്‍ബാനയില്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, റവ. ഡോ. ജോസഫ് വെള്ളമറ്റം എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ പരിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രൂപതാ ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് മെയ് 9 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 2 മണി വരെ യുവജനകണ്‍വന്‍ഷനും നടത്തപ്പെടുന്നതാണ്.

രൂപതാദിനം, ബൈബിള്‍ കണ്‍ഷന്‍ എന്നിവയോടനുബന്ധിച്ചുള്ള ക്രമീകരങ്ങള്‍ക്കായി വൈദികര്‍, സന്യസ്തര്‍ എന്നിവരുള്‍പ്പെടെയുള്ള 150 അംഗ വോളണ്ടിയര്‍ കമ്മറ്റി വിവിധ തലങ്ങളിലുള്ള പരിശീലനം പൂര്‍ത്തിയാക്കി സജീവമായി പ്രവര്‍ത്തിക്കുന്നു.

കുമളിയില്‍ നടന്ന പത്രസമ്മേളനത്തില്‍ രൂപതാ വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, ജനറല്‍ കണ്‍വീനര്‍ റവ. ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. വര്‍ഗ്ഗീസ് കണിയാംനടയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ജൂബി മാത്യു, വോളണ്ടിയര്‍ ക്യാപ്റ്റന്‍ തോമസുകുട്ടി പറപ്പൂക്കര, മാതൃവേദി രൂപതാ ജോയിന്റ് സെക്രട്ടറി സ്വപ്ന റോയി, പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

പാര്‍ക്കിംഗ്

ചെളിമടയില്‍ നിന്നും എത്തുന്നവര്‍ക്ക് ചെളിമട-ഒന്നാം മൈല്‍ റോഡില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് മുന്‍പായി ഇരുവശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.

ആനവിലാസം-പത്തുമുറി ഭാഗത്ത് നിന്നും എത്തുന്നവര്‍ക്ക് പള്ളിയിലെത്തുന്നതിനു മുമ്പ് ഇരുവശങ്ങളിലായി പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കുമളി-മൂന്നാര്‍ റോഡിലൂടെ വരുന്നവര്‍ക്ക് ഒന്നാംമൈല്‍ കൂരിശുപള്ളിക്കു മുമ്പായും, സഹ്യജ്യോതി കോളജ്, ബഥനി സ്‌കൂള്‍ ഗ്രൗണ്ടുകളിലായിരിക്കും പാര്‍ക്കിംഗ്.

Related Updates


east