We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
10/07/2023
അമ്പൂരി: കുടുംബ ജീവിതം നന്മയുള്ളതും നർമപൂരിതവുമായിരിക്കണമെന്നു മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപത മാതൃവേദി- പിതൃവേദി അതിരൂപതാതല കുടുംബ സംഗമം അമ്പൂരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണിപ്പുരിൽ പീഡനം അനുഭവിക്കുന്നവർക്കായുള്ള പ്രാർഥന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്നു. വിശ്വാസപ്രഘോണറാലിയോടെ കുടുംബ സംഗമത്തിനു തുടക്കമായി. അമ്പൂരി ഫൊറോന പ്രസിഡന്റ് സാബു വാകാനി അധ്യക്ഷനായിരുന്നു. പിതൃവേദി റൂബി ജൂബിലി വിഷയാവതരണം അതിരൂപത പിതൃവേദി പ്രസിഡന്റ് ജിനോദ് എബ്രാഹം നടത്തി. റൂബി ജൂബിലി സന്ദേശം മാതൃ-പിതൃവേദി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല നൽകി.
ഫൊറോന വികാരി ഫാ. സോണി കരിവേലി അനുഗ്രഹ പ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടർ ഫാ. മാത്തുക്കുട്ടി മൂന്നാറ്റിൻമുഖം, മാതൃവേദി പ്രസിഡന്റ് ബീന ലിജു, ഫൊറോന മാതൃവേദി പ്രസിഡന്റ് ബീന ജോസ്, എൻ.ഷിബു, ജയൻ ഊറ്റുകുഴി എന്നിവർ പ്രസംഗിച്ചു. അതിരൂപത ഭാരവാഹികളായ ജോഷി ജോസഫ്, സോയി ദേവസ്യ, മിനി തോമസ്, ഫൊറോന ഭാരവാഹികളായ ഷോജോ, മനു ,ജോൺപോൾ, ലിറ്റി സെബാസ്റ്റ്യൻ, അൽഫോൻസാ ടോമി, ഫിലോമിന വിജയൻ, വി.ടി.വിജിത്ര, ശ്രീജ യേശുദാസ് തുടങ്ങിയവർ നേതൃത്വം നൽകി.