x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

24/06/2026

ഫാ. ആനന്ദ് ഡേവിഡ് സാല്‍ക്‌സോ റാഞ്ചി അതിരൂപതാ സഹായ മെത്രാന്‍

ന്യൂഡല്‍ഹി: ഫാ. ആനന്ദ് ഡേവിഡ് സാല്‍ക് സോയെ (51) റാഞ്ചി അതിരൂപതയുടെ സഹായ മെത്രാനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇന്നാണ് (ജൂണ്‍ 24) ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

1975 നവംബര്‍ 20-ന് റാഞ്ചി അതിരൂപതയിലെ മന്ദാറിലാണ് ഫാ. ആനന്ദ് ഡേവിഡ് സാല്‍ക്‌സോ ജനിച്ചത്. 2006 മെയ് 15-ന് റാഞ്ചി അതിരൂപതയ്ക്കായി വൈദികപട്ടം സ്വീകരിച്ചു. ഇതിനുശേഷം വിവിധ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 

കര്‍ദിനാള്‍ ടെലിസ്‌ഫോര്‍ ടോപ്പോയുടെ സെക്രട്ടറി, നോര്‍ത്ത് ഇന്ത്യ സിബിസിഐ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ അസോസിയേറ്റ് ഡയറ ക്ടര്‍, മന്ദാറിലെ ലിവന്‍സ് ഹോസ്പിറ്റല്‍ പ്രൊജ ക്ടിന്റെ ഗവേണിംഗ് ബോര്‍ഡ് അംഗം, ഡല്‍ഹി സിബിസിഐ സെക്രട്ടറി ജനറലിന്റെ സെക്രട്ടറി, റാഞ്ചി അതിരൂപതയുടെ പിആര്‍ഒ, റാഞ്ചി സോഷ്യല്‍ ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍, റാഞ്ചി ആര്‍ച്ചു ബിഷപ്‌സ് റെസിഡന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫാ. ആനന്ദ്  സാല്‍ക്‌സോ നിലവില്‍ റാഞ്ചി അതിരൂപതയുടെ വികാരി ജനറലും റാഞ്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവക വികാരിയുമാണ്.

Related Updates


east