We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
17/07/2023
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിൻ്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓര്മ നിലനിറുത്താന്‍ ആരംഭിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിന്റെ പുതിയ സംരംഭമായി പേരാമ്പ്രയില്‍ ആരംഭിക്കുന്ന ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസിന്റെ ആശീര്‍വാദം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
കിടപ്പുരോഗികളില്‍ കൂടുതല്‍ പരിചരണം ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ ശുശ്രൂഷ നല്കാന് ആരംഭിക്കുന്ന ഈ ഹോസ്പിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, ജോ. ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, അസി. ഡയറക്ടര്‍ ഫാ. ഡിബിന്‍ അയിനിക്കല്‍, ഫാ. ജോസഫ് പാലത്തിങ്കല്‍, മേരി ലിഗോരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി സ്വാഗതവും, അസി. ഡയറക്ടര്‍ ഫാ. റിന്റോ തെക്കിനിയത്ത് നന്ദിയും പറഞ്ഞു