x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

29/09/2025

മാനവിക ശബ്ദവും, മുഖവും സംരക്ഷിക്കുക" അറുപതാമത് ആഗോള ആശയവിനിമയ ദിന പ്രമേയം

നിർമ്മിത ബുദ്ധി  പോലുള്ള സാങ്കേതികവിദ്യകളുടെ അതിപ്രസരത്തിൽ  "മാധ്യമ സാക്ഷരത" പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമായ ഒരു ലോകത്ത്, 60-ാമത് ലോക ആശയവിനിമയ ദിനത്തിനായി "മാനവിക ശബ്ദവും, മുഖവും സംരക്ഷിക്കുക" എന്ന പ്രമേയം പ്രസിദ്ധീകരിച്ചു. അടുത്ത വർഷം, ഇറ്റലി ഉൾപ്പെടെ പല രാജ്യങ്ങളിലും ആഗോള ആശയവിനിമയ  ദിനം 2026 മെയ് 17 ന് സ്വർഗ്ഗാരോഹണ തിരുനാളിലാണ് ആഘോഷിക്കുന്നത്.

ഈ പുതിയ സാങ്കേതികവിദ്യകളിൽ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയുടെ മേഖലയിൽ, ഒരു സാക്ഷരതാ പരിപാടി വിദ്യാഭ്യാസ സംവിധാനങ്ങളിൽ അവതരിപ്പിക്കേണ്ടത് കൂടുതൽ അടിയന്തിരമാണെന്നും, യന്ത്രങ്ങൾ മനുഷ്യജീവിതത്തെ സേവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഉപകരണങ്ങളാണെന്നും, അല്ലാതെ , മനുഷ്യ ശബ്ദത്തെ ഇല്ലാതാക്കുന്ന ശക്തികളല്ലെന്നും പ്രമേയം അടിവരയിട്ടു പറയുന്നു.

നിർമ്മിതബുദ്ധിയുടെ വെല്ലുവിളികളെയും, പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തെയും അഭിസംബോധന ചെയ്യേണ്ടതിന്റെയും സഭയുടെ പ്രാധാന്യത്തെക്കുറിച്ച്  ലിയോ പതിനാലാമൻ പാപ്പാ തന്റെ പത്രോസിനടുത്ത ശുശ്രൂഷ വേളയിൽ പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്. ആദ്യത്തെ വലിയ വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രശ്നത്തെ അഭിസംബോധന ചെയ്ത ലിയോ പതിമൂന്നാമൻ പാപ്പായുടെ പ്രചോദനമാണ് തനിക്ക് ലിയോ പതിനാലാമൻ എന്ന പേര് തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതെന്നും, പാപ്പാ പറഞ്ഞിട്ടുണ്ട്.

Related Updates


east