x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

03/03/2024

ഇൻതിഫാദ

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു ഭീകര ക്യാമ്പസ് കൊലപാതകത്തിൻ്റെ ഞെട്ടലിൽ മലയാളി മനസ്സ് മരവിച്ചിരിക്കുമ്പോഴാണ് ക്യാമ്പസ് മാത്രമല്ല സംസ്ഥാനത്തെ ഒരു സുപ്രധാന യുവജനോത്സവവും ഒരു സായുധപ്രക്ഷോഭത്തിൻ്റെ നാമധേയവും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്.മാർച്ച് ഏഴിന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള സർവകലാശാല യുവജനത്തിൻ്റെ പേരാണ് "ഇൻതിഫാദ"

ഇനി ഈ പേരിൻ്റെ പൊരുളറിയുക ഹമാസ് എന്ന അന്താരാഷ്ട്ര ഭീകര സംഘടന ഇസ്രായേലിനെതിരെ നടത്തിവരുന്ന രക്തരൂക്ഷിതമായ സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്ന വാക്കാണ് ഇൻതിഫാദ

ഇൻതിഫാദ എന്ന പദത്തിന് കുടഞ്ഞു കളയുക എന്നർത്ഥം കൂടിയുണ്ട് പലസ്തീനികളുടെ മേൽ പുരണ്ട അഴുക്കായ ഇസ്രായേലിനെ കുടഞ്ഞു കളയുവാനുള്ള പ്രക്ഷോഭമാണ് ഇൻതിഫാദ.ഇൻതിഫാദ എന്ന അറബി വാക്കിനർത്ഥം ഗൂഗിൾ പറയുന്നത് protest in the form of violent terrorism എന്നാണ്. ഇൻതിഫാദയിൽ പൊതിഞ്ഞു കിടക്കുന്നത് പലസ്തീൻ സ്കാർഫ് ആണ് ശ്രദ്ധിക്കുക ഹാമാസിൻ്റെ ബ്രോഷർ അല്ല ഇത് ഒരു കലോത്സവത്തിൻ്റെ പോസ്റ്ററാണ്.അറബി നാട്ടിൽ നിന്നും കടൽക്കടന്ന് ഇൻതിഫാദ കേരളത്തിലെ ഒരു യുവജനോത്സവ വേദി കീഴടക്കുമ്പോൾ ചില ആശങ്കകൾ പങ്കുവയ്ക്കുകയാണ്

   ഒരു അന്താരാഷ്ട്ര ഭീകര സംഘടന നടത്തിവരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻതിഫാദ എന്ന അറബി വാക്ക് കേരളത്തിലെ ഒരു യൂണിവേഴ്സിറ്റി കലോത്സവത്തിൻ്റെ തലക്കെട്ടായി മാറുന്നതിലൂടെ ഈ കലാമാമാങ്കത്തിന് മേൽ കരിനിഴൽ വീഴുകയാണ്.

കഴിഞ്ഞ ഒക്ടോബർ ഏഴാം തീയതി ഇസ്രായേലിലെ ഒരു സംഗീത പരിപാടിയിലേക്ക് വെടികോപ്പുകളും ആയി ഇടിച്ചിറങ്ങി കലാകാരന്മാരെയും സംഗീതജ്ഞരെയും കലാസ്വാദകരെയും ചുട്ടെരിച്ചുകൊണ്ട് നടത്തിയ സമ്മാനതകളില്ലാത്ത ഭീകരാക്രമണം ഇൻതിഫാദയുടെ ഭാഗമായിരുന്നു.

കലാകാരന്മാരെ പോലും കൊലയ്ക്ക് കൊടുക്കുന്ന ഇൻതിഫാദ പ്രക്ഷോഭങ്ങൾ വേഷം മാറി നമ്മുടെ നാട്ടിൽ കലയുടെ കാവൽക്കാരായ എത്തുന്നത് നൂറ്റാണ്ടിലെ വിസ്മയവും വിരോധാഭാസവും ആണ്.കലാപരമായ കൈരളി പേരുകളിൽ അറിയപ്പെട്ടിരുന്ന യൂണിവേഴ്സിറ്റി കലോത്സവങ്ങൾ മിന്നൽ വേഗത്തിലാണ്പ്രക്ഷോഭ പേരുകൾക്ക് വഴിമാറുന്നത് കലോത്സവം ഒരു യുദ്ധമല്ല കലോത്സവം ഒരു കലാപമല്ല കലോത്സവം ഒരു പ്രതിഷേധമല്ല കലോത്സവം ഒരു സമരമല്ല. മതത്തിൻ്റെയും ജാതിയുടെയും വർണ്ണത്തിൻ്റെയും വർഗ്ഗത്തിൻ്റെയും അതിർത്തികൾക്ക് അപ്പുറത്ത് കലയുടെ ഉത്സവത്തിന് എത്തുന്ന കലാകാരന്മാരിൽ കലാപത്തിൻ്റെ വിത്ത് വിതയ്ക്കാനുപയോഗിക്കുകയും ഇത്തരം നീക്കങ്ങൾ.ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം കഥകളി മാപ്പിളപ്പാട്ട് നാടോടി നൃത്തം ദേശഭക്തിഗാനം ഓട്ടൻതുള്ള ചിത്രരചന തുടങ്ങിയ കലാരൂപങ്ങളെ യുവജനങ്ങളുടെ സർഗാത്മകളെ തൊട്ടുണർത്തുവാൻ സംഘടിപ്പിക്കുന്ന കലോത്സവം ഒരു കലാഭവമായോ യുദ്ധമായോ ബന്ധപ്പെടുത്തരുത്."സംസ്ഥാന തലസ്ഥാനത്ത് ഭരണസിനാകേന്ദ്രങ്ങളുടെ മൂക്കിന് താഴെയാണ് ഒരു അന്താരാഷ്ട്ര ഭീകര സംഘടനയുടെ സായുധപ്രക്ഷോഭത്തിന് ഇട്ടിരിക്കുന്ന പേരുപേറി ഒരു കലോത്സവം അരങ്ങേറുന്നത് എന്നോർക്കുക. തീവ്രവാദ സംഘടനകൾ വർഗീയ ജാതി സംഘടനകൾ മദ്യമയക്കുമരുന്ന് മാഫിയകൾ തുടങ്ങിയ ശക്തികളുടെ നീരാളി പിടുത്തത്തിൽ അമരുകയാണ് നമ്മുടെ ക്യാമ്പസുകളും ക്യാമ്പസ് ഉത്സവങ്ങളും എന്ന ഇൻതിഫാദ വിളിച്ചു പറയുന്നു. യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർ മുഹമ്മദ് ഖാൻ്റെ ഔദ്യോഗിക വസതിയിൽ നിന്നും അധികം അകലെയല്ലാത്ത ഇടത്തിലാണ് ഒരു ഭീകര സംഘടനയുടെ പ്രക്ഷോഭപേരും കടമെടുത്തു ഒരു യൂണിവേഴ്സിറ്റി കലോത്സവം ആരങ്ങേറുന്നു എന്നത് ചിന്തിക്കുക

 

Related Updates


east