We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar04/07/2026
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കുടുംബവ ര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രൂപതയിലെ 141 ഇടവകകളിലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ മഹാസംഗമം ജൂലൈ അഞ്ചിന് രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ നടക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ആന്റു ആലപ്പാടന്‍, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, കേന്ദ്ര സമിതി ഡയറക്ടര്‍ ഫാ. ഫ്രീജോ പാറക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
റവ. ഡോ. നിബിന്‍ കുരിശിങ്കല്‍, ജോയിസ് മേരി ആന്റണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.