x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

17/04/2026

‘കത്തോലിക്ക വിശ്വാസം എനിക്ക് ലക്ഷ്യബോധം തന്നു’; നിരീശ്വരവാദത്തില്‍ നിന്നുള്ള തന്റെ മാനസാന്തര കഥയുമായി യുഎസ് വൈസ് പ്രസിഡന്റ് വാന്‍സിന്റെ പുതിയ പുസ്തകം

വാഷിംഗ്ടണ്‍ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് തന്റെ ആത്മീയ യാത്രയെക്കുറിച്ചും കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും എഴുതിയ ‘കമ്മ്യൂണിയന്‍’ എന്ന പുസ്തകം ജൂണ്‍ 16-ന് പുറത്തിറങ്ങും.

ഒരിക്കല്‍ നിരീശ്വരവാദത്തിലേക്ക് വഴിമാറിപ്പോയ താന്‍, എങ്ങനെയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ തണലിലേക്ക് തിരിച്ചെത്തിയതെന്ന്, വാന്‍സ് തന്നെ ഹൃദയസ്പര്‍ശിയായി വിവരിക്കുന്ന പുസ്തകമാണ് ‘കമ്മ്യൂണിയന്‍’. യേല്‍ സര്‍വകലാശാലയിലെ വിദ്യാഭ്യാസവും  ഔദ്യോഗിക ജീവിതവും നല്‍കാത്ത വലിയൊരു ലക്ഷ്യബോധം കത്തോലിക്കാ വിശ്വാസം തനിക്ക് നല്‍കിയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2019-ലാണ് വാന്‍സ്  മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയില്‍ അംഗമായത്. നേരത്തെ വാന്‍സ്് രചിച്ച ‘ഹില്‍ബില്ലി എലിജി’ എന്ന കൃതി ഏറെ ശ്രദ്ധ നേടുകയും സിനിമയാക്കുകയും ചെയ്തിരുന്നു.

വിശ്വാസത്തോടൊപ്പം തന്നെ കുടുബത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന വാന്‍സിന്റെ ഇളയ കൂട്ടിയുടെ മാമ്മോദീസ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ദിനത്തിലാണ് നടത്തിയതെന്ന് കഴിഞ്ഞ ദിവസം വാന്‍സ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ വാന്‍സിന്റെ പത്‌നി ഉഷ വാന്‍സ്, ദമ്പതികളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഈ വരുന്ന ജൂലൈ മാസത്തില്‍ പുതിയ അതിഥി കുടുംബത്തിലേക്ക് എത്തും. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ഉഷ വാന്‍സ് ‘സ്റ്റോറിടൈം വിത്ത് ദി സെക്കന്‍ഡ് ലേഡി’എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ആരംഭിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചു.

ഉന്നതപദവിയില്‍ അധികാരത്തിലിരിക്കുമ്പോഴും ദൈവവിശ്വാസത്തെയും കുടുംബമൂല്യങ്ങളെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന വാന്‍സിന്റെ ജീവിതം പ്രത്യാശയുടെ വലിയൊരു സന്ദേശമാണ് നല്‍കുന്നത്.  രാഷ്ട്രീയക്കാരന്‍ എന്നതിലുപരി, ഒരു വിശ്വാസിയായും പിതാവായും ജീവിതത്തെ അടയാളപ്പെടുത്തുന്ന വാന്‍സിന്റെ പുതിയ വിശേഷങ്ങളില്‍ യുഎസ് ജനതയോടൊപ്പം സഹൃദയരായ എല്ലാവരും സന്തോഷിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Related Updates


east