We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
24/05/2023
പാലാ: ഈശോയുടെ തിരുഹൃദയത്തിന്റെ കരുണാര്‍ദ്രസ്നേഹം മനുഷ്യഹൃദയങ്ങളിലേയ്ക്ക് പകര്‍ന്നു നല്കിയ ദിവ്യകാരുണ്യഭക്തനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന് ആത്മീയതയുടെ ശക്തി തിരിച്ചറിഞ്ഞ അജപാലകനായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 88-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ നടന്ന സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹബലിയില്‍ ഫാ. ജയിംസ് നരിതൂക്കില്‍ സിഎംഐ, ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. മാത്യു കദളിക്കാട്ടില്‍, ഫാ. ടിന്‍സണ്‍ നരിതുരുത്തേല് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് ശ്രാദ്ധ നേര്‍ച്ച വെഞ്ചിരിച്ചു. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച -തിരുഹൃദയദാസന്‍ കദളിക്കാട്ടിലച്ചന്‍ എന്ന ഡോക്കുഫിഷന് മൂവിയുടെ പോസ്റ്റര്‍ പ്രകാശനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.