We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar16/06/2026
കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മാരക ലഹരികള്‍ക്കും മാഫിയകള്‍ക്കുമെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് കെസിബിസി മദ്യ വിരുദ്ധ സമിതി പിന്തുണയും സഹകരണവും അറിയിച്ചു. 2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം ഈ സര്‍ക്കാരും ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്ന് മദ്യവിരുദ്ധ സമിതി അഭ്യര്‍ത്ഥിച്ചു.
മദ്യശാലകളുടെ മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണാധികാരം 232, 447 വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്ന തിനുള്ള ലൈസന്‍സിന് അനുവദിച്ച ചട്ടം റദ്ദു ചെയ്യണമെന്നും മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു.
പുതിയ മദ്യശാലകള്‍ തുടങ്ങരുത്, ഓരോ വര്‍ഷവും 10 ശതമാനം വച്ച് ബെവ്കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ നിര്‍ത്തലാക്കണം, നിലവിലുള്ള മദ്യശാ ലകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകുന്നേരം 7 മണി വരെയാക്കി ചുരുക്കണം. കള്ളുഷാപ്പുകള്‍, വിദേശമദ്യ ഷോപ്പുകള്‍, ബാര്‍, ബിയര്‍/വൈന്‍ പാര്‍ലറുകള്‍ എന്നിവ അനുവദിക്കുന്നതിനും അനുവദിച്ചതിനുമുള്ള ദൂരപരിധി 200 മീറ്റര്‍, 400 മീറ്റര്‍ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന് ബിവറേ ജസ് കോര്‍പ്പറേഷന്റെ മദ്യവരുമാനം ഉപയോഗിക്കുന്നത് വിരോധാഭാസമായതിനാല്‍ നിര്‍ത്തലാ ക്കണമെന്നും ബോധവല്‍ക്കരണ കാര്യങ്ങള്‍ക്ക് മറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.