We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
06/05/2023
കൊച്ചി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിൽ കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചു. സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതിലും കുടുംബമായി ജീവിക്കാൻ അനുവദിക്കുന്നതിലും തെറ്റില്ല എന്ന പ്രാഥമിക നിരീക്ഷണം നടുക്കമുളവാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതുമാണെന്നു കത്തിൽ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും വിശുദ്ധ ഗ്രന്ഥവും പ്രകാരവും മാനവരാശി പിന്തുടർന്നുപോരുന്ന ധാർമികമൂല്യങ്ങൾ പ്രകാരവും സ്വവർഗ വിവാഹം എന്ന ആശയം അധാർമികമാണ്. വിവാഹബന്ധം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഇഴപിരിയാത്ത സ്നേഹത്തിൽ അധിഷ്ഠിതവും ജീവിതപങ്കാളികളുടെ നന്മയും മക്കളുടെ മൂല്യാധിഷ്ഠിതവും സമഗ്രവുമായ രൂപീകരണം ഉറപ്പുവരുത്തിക്കൊണ്ടുള്ളതുമായിരിക്കണം. വിവാഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും പവിത്രതയും മഹത്വവും കാത്തുസൂക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ബിഷപ് ഡോ. മുല്ലശേരി അഭ്യർഥിച്ചു.