We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
09/10/2023
കൊച്ചി: കെസിബിസി വൊക്കേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെയും സന്യാസസഭകളിലെയും വൊക്കേഷൻ പ്രൊമോട്ടേഴ്സിൻ്റെ സംഗമം സഭാകാര്യാലയമായ പാലാരിവട്ടം പി.ഒ.സി. യിൽ വെച്ച് സംഘടിപ്പിച്ചു. സഭാനവീകരണ വർഷമായി കേരള സഭ ആചരിക്കുന്ന സാഹചര്യത്തിൽ ഈ ഒത്തുചേരൽ ഒരു നവ്യനുഭവം ആയിരുന്നു. ദൈവവിളി പ്രോത്സാഹനത്തിൽ സഭകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും പരിഹാരങ്ങളെയും കുറിച്ച് ചർച്ചചെയ്തു. കെസിബിസി വൊക്കേഷൻ കമ്മീഷൻ വൈസ് ചെയർമാൻ മാർ പീറ്റർ അബിർ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കെസിബിസി വൊക്കേഷൻ കമ്മീഷൻ ചെയർമാൻ മാർ തോമസ് തറയിൽ, മീഡിയ വില്ലേജ് ചങ്ങനാശ്ശേരിയിലെ അധ്യാപകനും മാധ്യമ രംഗത്തെ പ്രശസ്തനുമായ ഫാ. ജോർജ് കടൂപ്പാറയിൽ എം.സി.ബി.എസ്. എന്നിവർ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. പി. ഒ. സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി, കെസിബിസി വൊക്കേഷൻ കമ്മീഷൻ സെക്രട്ടറിയും ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടറുമായ ഫാ. ഷിജു ഐക്കരക്കാനായിൽ, ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന വൈസ് ഡയറക്ടർ സി. ലിസ്നി എസ്.ഡി. എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.