We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
08/05/2023
കൊച്ചി: ക്രൈസ്തവ സന്യാസത്തെയും വിശ്വാസങ്ങളെയും പരസ്യമായി അവഹേളിക്കുന്ന ‘കക്കുകളി' എന്ന നാടകം പ്രദർശനം തുടരുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ‘കേരള സ്റ്റോറി' എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് ഇറങ്ങുന്നത് ഇരട്ടത്താപ്പ് നയം ആണെന്ന് കെസിവൈഎം സംസ്ഥാന സമിതി. ചില ആവിഷ്കാരങ്ങളിൽ മാത്രം മതവികാര ബോധം വെളിവാകുന്നത് ആശങ്കയുണർത്തുന്നതാണ്. ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുമ്പോൾ മാത്രം ആവിഷ്കാര സ്വാതന്ത്ര്യമായും മറ്റിടങ്ങളിൽ എല്ലാം അത് പ്രകടമായ അനീതിയായും മാറുന്നത് കേരളത്തിന്റെ മത- സാംസ്കാരിക മേഖലകളിൽ വലിയ ഭീഷണി തന്നെയാണ്. ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ഭരണകൂടസംവിധാനങ്ങൾ ശ്രമിക്കുന്നത് നിരാശജനകമാണെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ. റെജി പറഞ്ഞു. ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ, വൈസ് പ്രസിഡന്റുമാരായ ഗ്രാലിയ അന്ന അലക്സ്, ലിബിൻ മുരിങ്ങലത്ത്, സെക്രട്ടറിമാരായ അനു ഫ്രാൻസിസ്, ഫെബിന ഫെലിക്സ്, മറിയം ടി. തോമസ്, ഷിബിൻ ഷാജി, ട്രഷറർ ഫ്രാൻസിസ് എസ്., സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ്മെറിൻ എസ്ഡി എന്നിവർ സംസാരിച്ചു.