We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
24/05/2023
എറണാകുളം: മണിപ്പൂരില്‍ നടക്കുന്ന വംശഹത്യയ്ക്കും നരനായാട്ടിനുമെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയാറാവാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളില്‍ പ്രതിഷേധിച്ചും മണിപ്പൂര്‍ കലാപം അവസാനിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക എന്ന ആവശ്യമുന്നയിച്ചും കെസിവൈഎം സംസ്ഥാന സമിതി കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയപ്പോഴും അവരെ ബലാത്സംഗം ചെയ്തപ്പോഴും തുടരുന്ന ഭരണകൂടത്തിന്റെ മൗനം രാജ്യത്തിന്റെ മാനത്തിന് വിലയിടുന്നതിനു തുല്യമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി കുറ്റപ്പെടുത്തി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. റെജി, മറ്റ് സംസ്ഥാന - രൂപത ഭാരവാഹികള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികൾക്ക് നേതൃത്വം നല്കി.