We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Follow Us
Message To
Write Us
Progressing
News & Updates
Syro Malabar
23/12/2025
കേരള സഭാതാരം അവാര്‍ഡ് നല്‍കി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്‍ഷത്തെ കേരളസഭാതാരം അവാര്‍ഡും സേവനപുരസ്‌ക്കാരങ്ങളും നല്‍കുന്ന സമ്മേളനം ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ സമൂഹം ഒന്നിച്ചു നില്‍ക്കാത്തതാണ് കേരളത്തില്‍ അവര്‍ നേരിടുന്ന അവഗണനയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാസഭയില്‍ 2026 സമുദായശാ ക്തീകരണ വര്‍ഷമായി ആചരിക്കുന്നത് അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ചു ഐക്യത്തിന്റെ പാതയില്‍ ഒന്നിക്കുകയന്ന ലക്ഷ്യം നേടാനാണെന്നും മാര്‍ തറയില്‍ പറഞ്ഞു.
കേരളസഭാ താരം അവാര്‍ഡ് ഫിയാത്ത് മിഷന്‍ സ്ഥാപക ഡയറക്ടര്‍ സീറ്റ്‌ലി ജോര്‍ജിനും സേവനപുരസ്‌ക്കാരങ്ങള്‍ ജോബി വര്‍ഗീസിനും ബിന്‍ഷ വര്‍ഗീസിനും മാര്‍ തറയില്‍ തോമസ് സമ്മാനിച്ചു.
സമ്മേളനത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹി ച്ചു. രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കുടുംബസംഗമത്തിലായിരുന്നു അവാര്‍ഡ് വിതരണം. വികാരി ജനറല്‍ മോണ്‍. വില്‍സന്‍ ഈരത്തറ, ഫാ. ജെയ്സന്‍ വടക്കുംചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
The eparchy of Mananthavady was erected by His Holiness Pope Paul VI, by the Bull Quanta Gloria of March 1, 1973 bifurcating the vast diocese of Tellicherry.