x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

14/08/2023

കുഞ്ഞേട്ടൻ അനുസ്മരണവും സംസ്ഥാന കൗൺസിലും നടത്തി

പാലാ: ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക നേതാവ് അബ്രഹാം പല്ലാട്ട് കുന്നേൽ പതിനാലാം ചരമവാർഷിക അനുസ്മരണവും സംസ്ഥാന കൗൺസിലും പാലാ രൂപത ചെമ്മലമറ്റം ശാഖയിൽ വച്ച് സീറോമലബാർ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കുഞ്ഞേട്ടൻ ചെറുപുഷ്പ മിഷൻ ലീഗ് എന്ന സംഘടനയ്ക്ക് വേണ്ടി ജീവിതം പൂർണമായി സമർപ്പിച്ച വ്യക്തിയാണെന്നും അദ്ദേഹത്തിൻ്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു എന്നും പിതാവ് അനുസ്മരിച്ചു. കുഞ്ഞേട്ടൻ്റെ പാവന സ്മരണ നിലനിർത്തുന്നതിനായി സംസ്ഥാന സമിതി ഏർപ്പെടുത്തി നൽകിവരുന്ന കുഞ്ഞേട്ടൻ പുരസ്കാരം തലശ്ശേരി അതിരൂപത അംഗം ഏലിക്കുട്ടിന് അഭിവന്ദ്യ പിതാവ് നൽകി.

സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്‍റ് ബേബി പ്ലാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തി, പാലാ രൂപത ഡയറക്ടർ ഫാ സെബാസ്റ്റ്യൻ പഴയ പറമ്പിൽ പറമ്പിൽ സ്വാഗതം ആശംസിച്ചു. അന്തർദേശീയ പ്രസിഡന്‍റ് ഡേവിസ് വല്ലൂരാൻ കുഞ്ഞേട്ടൻ സ്റ്റാറ്റസ് വീഡിയോ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഫാദർ ജോസ് പ്രകാശ് മണ്ണൂരെട്ടോന്നിൽ അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞേട്ടൻ സ്കോളർഷിപ്പ് വിതരണം ഫാ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ നിർവഹിച്ചു. ഏലിക്കുട്ടി എടാട്ട്, ജിന്റോ തകിടിയേൽ, സിസ്റ്റർ ലിസ്നി എസ് ഡി, ബിനോയ് പള്ളിപ്പറമ്പിൽ ,ജസ്റ്റിൻ വയലിൽ, ജോബിൻ തട്ടാ പറമ്പിൽ , ബെന്നി മുത്തനാട് ബിനു മാങ്കൂട്ടം, , ജസ്റ്റിൻ ജോസ് സ്രാമ്പിക്കൽ, മഞ്ജു മോൾ കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു ചെമ്മലമറ്റം ശാഖയുടെ നേതൃത്വത്തിൽ കലാപരിപാടികളും അവതരിപ്പിച്ചു.

Related Updates


east