x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

31/12/2025

‘അന്ത്യ അത്താഴം’ വികലമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധവുമായി സീറോ മലബാര്‍ സഭ

കൊച്ചി: ബിനാലെയുടെ പേരില്‍ മട്ടാഞ്ചേരി ബസാര്‍ റോഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു കലാസൃഷ്ടിയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധമായ അടയാളങ്ങളിലൊന്നായ ‘അന്ത്യ അത്താഴം’ അപമാനകരമായും വികലമായും അവതരിപ്പിച്ചിരിക്കുന്നതില്‍ സീറോമലബാര്‍ സഭ പ്രതിഷേധിച്ചു.
കോടിക്കണക്കിന് വിശ്വാസികള്‍ ആത്മീയ പ്രചോദനത്തിന്റെ പ്രതീകമായി കരുതുന്ന അന്ത്യഅത്താഴ രംഗത്തെ അവഹേളിക്കുന്ന രീതിയില്‍ അവതരിപ്പിച്ചത്, മതവിശ്വാസ ങ്ങളോടുള്ള അടിസ്ഥാന ബഹുമാനം ലംഘിക്കുന്ന നടപടിയാ ണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
2016 ഡിസംബര്‍ ലക്കം  ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരി ക്കുകയും, വിശ്വാസികളുടെ എതിര്‍പ്പിനെ  തുടര്‍ന്ന് പിന്‍വലിച്ച തുമായ ഈ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നത് ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാന്‍ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശ പരമായ പ്രവൃത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കലാസ്വാതന്ത്ര്യം ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തില്‍ സഭയ്ക്ക് സംശയമില്ല. എന്നാല്‍ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടാന്‍ കഴിയില്ല. അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും വിനിയോഗിക്കപ്പെടേണ്ടതാണെന്നത് ബഹുസ്വര സമൂഹത്തിന്റെ അടിസ്ഥാനതത്വമാണ്; പ്രസ്താവനയില്‍ പറയുന്നു.
ക്രൈസ്തവ സമൂഹം ആഴത്തില്‍ വേദനിക്കപ്പെട്ടി രിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബന്ധപ്പെട്ട അധികാരികള്‍   ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു.
ആരോഗ്യകരമായ സാംസ്‌കാരിക സംവാദത്തിന്റെയും കലാ ആവിഷ്‌കാരങ്ങളുടെയും വേദിയായിരിക്കേണ്ട നമ്മുടെ സാംസ്‌കാരിക ഇടങ്ങള്‍, ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമാക്കി യുള്ള  അവഹേളനത്തിന്റെയും വിഭജനത്തിന്റെയും വേദിയാക്കി മാറ്റുന്നത് ഉചിതമല്ല. ഈ വിഷയത്തില്‍ നീതിയുക്തവും ഉത്തരവാദിത്വപരവുമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് ഫാ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു.

Related Updates


east