x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

17/06/2026

ഹാട്രിക്കിന്റെ ആവേശത്തിലും ദൈവത്തെ മറക്കാതെ മെസി;കുരിശുവരച്ച് നന്ദി പ്രകടിപ്പിച്ച് താരം

കാന്‍സസ് സിറ്റി: 2026 ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഹാട്രിക് നേട്ടവുമായി കോടിക്കണക്കിന് വരുന്ന ആരാധകരുടെ ഹൃദയം തൊട്ട ലയണല്‍ മെസി ലോകത്തിന് നല്‍കിയത് മഹത്തായ ഒരു മാതൃക കൂടെയാണ്.  ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസിനൊപ്പം ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിക്കൊണ്ട് ഹാട്രിക്ക് പൂര്‍ത്തീകരിച്ച മെസി കുരിശ് വരച്ച് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ദൈവത്തിന് നന്ദി പ്രകടിപ്പിച്ചപ്പോള്‍ അര്‍ജന്റീനയുടെയും മെസിയുടെയും ആരാധകര്‍ക്കൊപ്പം ലോകം മുഴുവന്‍ ദൈവത്തെ ഓര്‍മിച്ച ഒരു നിമിഷമായി അത് മാറി.

എത്ര വലിയ വിജയങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും തന്റെ കരിയറിനെ നയിക്കുന്ന ദൈവീക ശക്തിയെ പരസ്യമായി സാക്ഷ്യപ്പെടുത്താന്‍ ഈ ഇതിഹാസ താരം മടിക്കാറില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു അള്‍ജീരിയക്ക് എതിരെ നടന്ന അര്‍ജന്റീനയുടെ ആദ്യ മത്സരം. ‘ഈ കഴിവ്  ദൈവം എനിക്ക് തന്നതാണ്, അതില്‍ എനിക്ക് ഒട്ടും സംശയമില്ല. ഈ കരിയറിനായി അവിടുന്ന് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു,’ എന്ന് മുന്‍പ്  മെസി മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

ഖത്തര്‍ ലോകകപ്പ് ഫൈനലിലും ഫ്രാന്‍സിനെതിരെയുള്ള അത്യന്തം നാടകീയമായ നിമിഷങ്ങളില്‍ കുരിശുവരച്ചു പ്രാര്‍ത്ഥിച്ച മെസിയെ ലോകം കണ്ടതാണ്. 2018-ല്‍ നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തിനിടയിലും ക്യാമറകള്‍ മെസിയുടെ ചുണ്ടുകളിലെ പ്രാര്‍ത്ഥനകള്‍ ഒപ്പിയെടുത്തിരുന്നു. ‘ദൈവം നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മെ കൈവിടില്ലെന്നും എനിക്ക് ഉറപ്പായിരുന്നു,’ എന്നായിരുന്നു അന്ന് മെസിയുടെ പ്രതികരണം.

 ലോകം ഉറ്റുനോക്കുന്ന ഒരു കായിക മാമാങ്കത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്ന  മെസി മത്സരത്തിന്റെ ആവേശത്തിനപ്പുറം ലോകത്തിന് മഹത്തായ സന്ദേശം നല്‍കുന്നു – കളിക്കളത്തിലെ കഠിനാധ്വാനത്തോടൊപ്പം ആഴമേറിയ ദൈവവിശ്വാസം കൂടിയാണ് ലയണല്‍ മെസിയെന്ന കായികതാരത്തെ ഈ 39-ാം വയസിലും അതികായകനാക്കുന്നത് എന്ന വ്യക്തമായ സന്ദേശം.

Related Updates


east