We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
27/06/2023
കൊച്ചി: കലാപം നടക്കുന്ന മണിപ്പുരില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും പലായനം ചെയ്യപ്പെട്ടവര്‍, മരണഭീതിയില്‍ കഴിയുന്നവര്‍, പീഡിപ്പിക്കപ്പെടുന്നവര്‍ എന്നിവരോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജൂലൈ രണ്ടിന് കേരള കത്തോലിക്കാസഭയില്‍ പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ കെസിബിസി ആഹ്വാനം ചെയ്തു. മണിപ്പുരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുന്നതിന് ജൂലൈ ഒമ്പതിലെ സ്തോത്രകാഴ്ച പ്രത്യേകമായി സമാഹരിക്കണമെന്നും കെസിബിസി സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയിലും മതേതരത്വത്തെ മാനിക്കുന്നവര്‍ എന്ന നിലയിലും മണിപ്പുരിലുള്പ്പെടെ രാജ്യത്ത് ഉണ്ടാകുന്ന അസ്വസ്ഥതകളെയും അരക്ഷിതാവസ്ഥകളെയും കണ്ടില്ലെന്ന് നടിക്കാനോ പ്രതികരിക്കാതിരിക്കാനോ കഴിയില്ല. ഏതു സമൂഹത്തിനും അവര്‍ ആയിരിക്കുന്ന ഇടങ്ങളില്‍ സുരക്ഷിതമായി, ഭയലേശമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നവിധം രാജ്യത്തിലെ പൗരന്മാരെ ഒന്നായിക്കണ്ട് അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുനല്കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്ക്കുണ്ട്. മണിപ്പുരില്‍ നടമാടുന്ന അക്രമ പ്രവര്‍ത്തനങ്ങളോടും കലാപങ്ങളോടും നിഷ്പക്ഷമായി പ്രതികരിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും വൈകരുത്.
ചില പ്രത്യേക പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുന്നതായും അവര്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്.
സിബിസിഐയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് കേരളസഭയിലും കെസിബിസി അടുത്ത ഞായറാഴ്ച പ്രാര്‍ഥനാദിനമായി ആചരിക്കുന്നത്. പ്രാര്ഥനാദിനാചരണത്തോടു ചേര്‍ന്നുതന്നെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധങ്ങളും ആശങ്കകളും പൊതു സമൂഹത്തില്‍ അവതരിപ്പിക്കണം. അതീവ ഗൗരവമുള്ള ഈ വിഷയത്തിലേക്ക് സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ആകര്‍ഷിക്കത്തക്കവിധം, ഇടവക - ഫൊറോന - രൂപത തലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹത്തിന്റെ പ്രതിഷേധ പരിപാടികള്‍ ക്രമീകരിക്കുന്നത് ഉചിതമാണ്. നമ്മുടെ സഹപൗരന്മാരുടെ വേദനയില്‍ പങ്കുചേര്‍ന്നു ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ ഏവരുടെയും കണ്ണു തുറപ്പിക്കാനും, സമയോചിതമായ ഇടപെടലിലൂടെ സമാധാനത്തിനായി ഭരണകര്‍ത്താക്കള്‍ പ്രവര്‍ത്തനനിരതരാകാനും നമ്മുടെ പ്രാര്‍ഥനയും പ്രവര്‍ത്തനങ്ങളും വഴിയൊരുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ സംയുക്തമായാണു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
സാമ്പത്തിക സഹായം
മണിപ്പുര്‍ കലാപത്തില്‍ സകലതും നഷ്ടപ്പെട്ടവരെ വേര്‍തിരിവുകള്‍ക്കതീതമായി സഹോദരീ സഹോദരന്മാരായി കണ്ടുകൊണ്ട് സഹായിക്കേണ്ടതുണ്ടെന്നു കെസിബിസി ഓര്‍മിപ്പിച്ചു.
ജൂലൈ ഒമ്പതിലെ സ്തോത്രകാഴ്ച മണിപ്പുരിനുവേണ്ടി പ്രത്യേകമായി സമാഹരിക്കണം. ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തന, സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ വഴിയാണു സഹായമെത്തിക്കുന്നതെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു. കാരിത്താസ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ചുവടെ: അക്കൗണ്ട് പേര്: കാരിത്താസ് ഇന്ത്യ, അക്കൗണ്ട് നന്പർ: 0153053000007238, ബാങ്ക് വിലാസം: സൗത്ത് ഇന്ത്യൻ ബാങ്ക്, 22, റീഗൽ ബിൾഡിംഗ്, കൊണാട്ട് പ്ലേസ്, ന്യൂഡൽഹി-110 00