We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
16/05/2023
ന്യൂഡൽഹി: സമാധാനം കാലഘട്ടത്തിന്റെ ആവശ്യമെന്നു സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. മണിപ്പുർ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം. അക്രമങ്ങളിൽനിന്നും വിദ്വേഷങ്ങളിൽനിന്നും വിട്ടുനിന്ന് ക്ഷമ, അനുരഞ്ജനം, സാഹോദര്യം, ഐക്യം എന്നിവ പരിശീലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 10, 11,12 തീയതികളിൽ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) സ്ഥിരം സമിതി യോഗം ചേർന്നതായും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ മേയ് 31 ദർശനത്തിരുനാളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ കത്തോലിക്കാ വിശ്വാസികളും രാജ്യത്തെ സമാധാനത്തിനായി ഉപവാസമനുഷ്ഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.