x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

04/05/2026

മനുഷ്യജീവന് വില കല്‍പ്പിക്കുന്ന മാറ്റം അനിവാര്യം: മാര്‍ ക്ലീമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം: മനുഷ്യജീവന് വില കല്‍പ്പിക്കുന്ന മാറ്റം അനിവാര്യമാണെന്ന് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. സഭൈക്യത്തിന്റെ സന്ദേശവുമായി പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന 34-ാമത് തിരുവനന്തപുരം ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മനുഷ്യജീവന്റെ മൂല്യത്തെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംവിധാനം നിലവില്‍ വരിക എന്നതാണ് പ്രധാനം. ജനാധിപത്യ പ്രക്രിയയില്‍ മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കുന്ന ഭരണ ശൈലിയുണ്ടാകണമെന്നും കാതോലിക്ക ബാവ പറഞ്ഞു.

മാര്‍ത്തോമ്മാ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധിപന്‍ റവ. ഡോ. ഐസക് മാര്‍ ഫിലക്്സിനോസ് എപ്പിസ്‌കോപ്പ സമാപന സന്ദേശം നല്‍കി. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ അലക്‌സിയോസും പങ്കെടുത്തു.

അഞ്ചു ദിവസങ്ങളിലായി നടന്ന കണ്‍വന്‍ഷന്‍ നയിച്ചത് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ്. വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ ഫാ. ജോണ്‍ വിളയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍, ജനറല്‍ സെക്രട്ടറി സാം ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Updates


east