We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar21/07/2026
കൊച്ചി: രാജ്‌കോട്ട് സീറോമലബാര്‍ രൂപതയുടെ ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ഗ്രിഗറി കരോട്ടെ മ്പ്രേല്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സീറോമലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള മിഷനറിയായിരുന്നു. പാലാ രൂപതയിലെ ചെമ്മലമറ്റത്തു ജനിച്ച മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ വിശ്വാസത്തിന്റെ തനിമയും പാരമ്പര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മിഷനറി മെത്രാനായിരുന്നു.
സീറോമലബാര്‍ സഭയ്ക്ക് സ്വന്തം പ്രദേശത്തിനു വെളിയില്‍ അജപാലന ശുശ്രൂഷാഘടനയും രൂപതകളും രൂപീകരിക്കുന്നതില്‍ പരിശുദ്ധ സിംഹാസനത്തിനും സിനഡിനും വലിയ സഹായം നല്‍കാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.
മികച്ചൊരു വാഗ്മിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹം സിനഡുകളിലെ സജീവ ഇടപെടലുക ളിലൂടെ സിനഡാത്മകതയെ ഏറെ ശക്തിപ്പെടുത്തി. രാജ്‌കോട്ട് രൂപതാംഗങ്ങളെ സഭയുടെ അനുശോചനം മാര്‍ തട്ടില്‍ അറിയിച്ചു.
മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐയുടെ സംസ്‌കാര ശ്രൂഷകള്‍ ഇന്ന് (ജൂലൈ 21) ഉച്ചകഴിഞ്ഞു രണ്ടിന് രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ (പ്രേം മന്ദിര്‍) നടക്കും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സഹകാര്‍മികനാകും.