x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

10/06/2024

മക്കളെക്കുറിച്ച് മാതാപിതാക്കന്മാർ ജാഗത്ര ഉള്ളവരാകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

 

പാലാ : ബാലനായ ഉണ്ണിയീശോയെ പരിശുദ്ധ അമ്മ പരിശീലിപ്പിച്ചതുപോലെ മക്കളെ പരിശീലിപ്പിക്കുവാൻ മാതാപിതാക്കൻമാർ ശ്രദ്ധിക്കണമെന്ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ പ്രധാനപ്പെട്ട 3 കർമ്മമേഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണാപുരം സെന്‍റ്  തോമസ് പള്ളി പാരീഷ് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30 ന് ചേർന്ന സമ്മേളനത്തിന് പാലാ രൂപത മാതൃവേദി പ്രസിഡന്‍റ്  ശ്രീമതി. സിജി ലൂക്ക്സൺ അദ്ധ്യക്ഷത വഹിച്ചു. കുടുംബങ്ങളെ തിരുക്കുടുംബമാക്കുവാൻ മാതാപിതാക്കൻമാർക്കുള്ള കടമയെക്കുറിച്ച് എല്ലാ മാതാപിതാക്കൻമാരും ശ്രദ്ധിക്കണമെന്ന് അദ്ധ്യക്ഷ ഓർമ്മപ്പെടുത്തി. കുടുംബങ്ങൾ ഇന്ന് അഭിമൂഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടു പിടിക്കാനും അതിന് പ്രായോഗികമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും മാതാപിതാക്കൻമാരെ സജ്ജരാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ആമുഖസന്ദേശത്തിൽ പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു. പ്ലാറ്റിനം ജൂബിലിലേയ്ക്ക് പാലാ രൂപത പ്രവേശിക്കുമ്പോൾ ഫാമിലി അപ്പോസ്തലേറ്റ് വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മപരിപാടികൾക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ പറഞ്ഞു. ചടങ്ങിൽ പിതൃവേദി പ്രസിഡന്‍റ്  ശ്രീ. ജോസ് തോമസ് മുത്തനാട്ട് സ്വാഗതവും മാതൃവേദി ജോയിന്‍റ്  ഡയറക്ടർ റവ. ഡോ. എൽസാ ടോം ആശംസ അർപ്പിക്കുകയും പ്രോലൈഫ് പ്രസിഡന്‍റ്  ശ്രീ. മാത്യു എം. കുര്യാക്കോസ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. 4.30 തോടുകൂടി യോഗം അവസാനിച്ചു. വിവിധ ഇടവകളിൽ നിന്നുമായി 2500 ഓളം മാതാപിതാക്കൾ സമ്മേളനത്തിൽ സംബന്ധിച്ചു.

Related Updates


east