We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar23/06/2026
കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പി ക്കുന്ന സംസ്ഥാന ബജറ്റിലെ നിര്‍ദേശം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വീര്യം കുറഞ്ഞത് എന്നപേരില്‍ നാട്ടില്‍ മദ്യം സുലഭമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.
തൂഫാന്‍ പോലെ ലഹരിക്കെതിരേ വലിയ മുന്നേറ്റങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍, അതിനെ പിന്നോട്ടടിക്കുന്ന നിലപാടാണു മദ്യത്തിന്റെ കാര്യത്തില്‍ നടക്കുന്നത്.
എല്ലാവര്‍ക്കും മദ്യം ലഭ്യമാക്കുകയെന്നത് മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യമല്ല. ലഹരി വ്യാപിപ്പിക്കുന്നതിനുള്ള നയം സഭയ്ക്കു സ്വീകാര്യമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മദ്യത്തിന്റെ വ്യാപനം സംബന്ധിച്ചു സഭയ്ക്കുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
മുന്‍ സര്‍ക്കാരിന്റെ നയത്തിന്റെ മറവില്‍ പുതിയ സര്‍ക്കാരും മദ്യം സുലഭമാക്കാനുള്ള നീക്കം നടത്തുന്നത് ശരിയല്ല. മദ്യവിരുദ്ധ നിലപാടാണു സഭയ്ക്ക് എക്കാലത്തുമുള്ളതെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.