We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
24/07/2023
കുഴിക്കാട്ടുശേരി (മാള): അപരൻ തന്റെ സഹോദരൻകൂടിയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അത് എല്ലാ കലഹങ്ങൾക്കും പരിഹാരമാണെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ. മണിപ്പുരിലെ കിരാത സംഭവങ്ങളും കലാപങ്ങളും വേഗത്തിൽ അവസാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുഴിക്കാട്ടുശേരി തീർഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണ ദിനത്തിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി, പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര, പുത്തൻചിറ ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോണ്‍ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. ആന്റണി പുതുശേരി, ഫാ. ഡേവീസ് കിഴക്കുംതല, ഫാ. ലിന്റോ മാടന്പി സിഎംഐ, ഫാ. ജെയ്ൻ കടവിൽ എന്നിവർ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 158-ാം ജന്മദിനവും 59-ാം ചരമവാർഷികവും അനുസ്മരിച്ച തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു.
വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലച്ചൻ്റെയും ഭൗതികശരീരം അടക്കം ചെയ്ത തീർഥാടനകേന്ദ്രത്തിൽ കാഴ്ച സമർപ്പണത്തെ തുടർന്ന് ദീപം തെളിയിച്ച് തിരുകർമങ്ങൾ ആരംഭിച്ചു. പ്രാർഥനാ ശുശ്രൂഷകൾക്കു ശേഷം ശ്രാദ്ധഊട്ടും നടന്നു.
ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു, കൗണ്‍സിലേഴ്സ്, വിവിധ പ്രൊവിൻഷ്യൽസ്, സുപ്പീരിയേഴ്സ്, വിവിധ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടികൾക്കു നേതൃത്വം നൽകി.