x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

11/07/2026

വിശുദ്ധിയുടെ സുവിശേഷമായിരുന്നു മാര്‍ പഴയാറ്റില്‍: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: ലാളിത്യത്തിന്റെയും വിനയത്തിന്റെയും വിശുദ്ധിയുടെയും സുവിശേഷമായിരുന്നു മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ജീവിതമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പും 32 വര്‍ഷം വിവിധ രംഗങ്ങളില്‍ വികസനത്തിന്റെ സാരഥിയുമായിരുന്ന മാര്‍ ജെയിംസ് പഴയാറ്റിലിന്റെ 10-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ അനുസ്മരണ സന്ദേശം നല്‍കുകയായിരുന്നു മാര്‍ കണ്ണൂക്കാടന്‍. 

ദൈവത്തിലാശ്രയിച്ചു മുന്നോട്ടുപോകാന്‍ അദ്ദേഹം ജീവിതത്തിലുടനീളം പ്രചോദനം നല്‍കി. ജാതി മതഭേദമെന്യ സര്‍വവിഭാഗം ജനങ്ങള്‍ക്കും കാരുണ്യത്തിന്റെയും നന്മയുടെയും വാതിലുകള്‍ തുറന്നിട്ടു. മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ജീവിത മാതൃക ഇരിങ്ങാലക്കുട രൂപതയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.

രൂപതയിലെ 141 ഇടവകകളിലും വിശ്വാസികള്‍ അനുസ്മരണ ദിവ്യബലിയിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു. രൂപത ആസ്ഥാന ദൈവാലയമായ കത്തീഡ്രലില്‍ നടന്ന സമൂഹബ ലിയിലും കബറിടത്തിലുള്ള പ്രാര്‍ഥനകളിലും മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം നൂറിലേറെ വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. 

രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടില, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റോ ആലപ്പാടന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Updates


east