x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

24/01/2024

തലസ്ഥാന നഗരിയുടെ സ്നേഹാദരവ് സ്വീകരിച്ച് മാര്‍ റാഫേല്‍ തട്ടില്‍

തിരുവനന്തപുരം: സീറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് തലസ്ഥാന നഗരിയുടെ സ്നേഹാദരവ്. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ പിഎംജി ലൂർദ് ഫൊറോനാ പള്ളിയിൽ സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ഉന്നതരെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്രത്തെയും വർത്തമാനത്തേയും തമ്മിൽ ബന്ധിപ്പിക്കാൻ കണ്ണിയാകാനുള്ള നിയോഗമാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചാവറയച്ചനെപ്പോലുള്ള മഹാൻമാർക്ക് ജന്മം നല്കിയ സഭയാണ് കത്തോലിക്കാസഭ. വിവിധ രംഗങ്ങളിലെ സഭയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സീറോമലബാർസഭയ്ക്ക് ഒരുപാട് ശക്തിയും ആൾബലവുമുണ്ടെന്നും ആരേയും ഉപേക്ഷിക്കാതെ നഷ്ടപ്പെട്ടു പോയതിനേയും ചേർത്തുപിടിക്കാൻ കഴിയണമെന്നതാണ് ആഗ്രഹമെന്നും ചടങ്ങിൽ മറുപടി പ്രസംഗം നടത്തിയ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

സീറോമലബാർസഭയുടെ എല്ലാ മേഖലയിലുള്ള വളർച്ചയും ഉറപ്പാക്കാൻ മാർ റാഫേൽ തട്ടിലിനു കഴിയട്ടെയെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ഓരോ കാലഘട്ടത്തിലും അനുയോജ്യരായവർ ഇടയൻമാരായി ഉയർത്തപ്പെ ടുമെന്നും അത് അന്വർഥമാക്കുന്നതാണ് മാർ റാഫേൽ തട്ടിലിനെ മേജർ ആർച്ച് ബിഷപ്പായി ഉയർത്തിയതിലൂടെ കാണപ്പെട്ടതെന്നും ലത്തീൻ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അഭിപ്രായപ്പെട്ടു.

50 ലക്ഷത്തോളം വരുന്ന സീറോ മലബാർ സഭാമക്കളുടെ അമരക്കാരനായി എത്തിയിട്ടുള്ള മാർ റാഫേൽ തട്ടിൽ വിശാലമായ സൗഹൃദത്തിന് ഉടമയാ ണെന്നു ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. എൻ. വാസവൻ, റോ ഷി അഗസ്റ്റിൻ, ശശി തരൂർ എംപി, വി.കെ. പ്രശാന്ത് എംഎൽഎ, ലൂർദ് ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറമ്പിൽ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, മാർക്കോസ് ഏബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു

Related Updates


east